
കൊച്ചി: വാണിജ്യ വാഹന ഡ്രൈവർമാർക്കും ഗതാഗത മേഖലയിലെ തൊഴിലാളികൾക്കും സൗജന്യ നേത്രപരിശോധനയും കണ്ണടകളും നൽകുന്ന പദ്ധതി വിപുലീകരിച്ച് ഡി.പി വേൾഡ്. ഇന്ത്യയിലുടനീളമുള്ള 12,000 പേർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഡി.പി വേൾഡിന്റെ ഷിപ്പിംഗ് സൊല്യൂഷൻസ് എ.എം.ഇ.എ വിഭാഗം വിഷൻസ്‌പ്രിംഗ് ഫൗണ്ടേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
മുംബയിലെ ജവഹർലാൽ നെഹ്റു തുറമുഖത്ത് ആരംഭിച്ച പരിശോധനകൾ വരും ദിവസങ്ങളിൽ കൊച്ചി, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. വിദഗ്ധ ആരോഗ്യപ്രവർത്തകർ നേത്രപരിശോധന നടത്തി സൗജന്യമായി കണ്ണടകൾ നൽകും. തിമിരം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ തുടർചികിത്സയ്ക്കായി പ്രാദേശിക സന്നദ്ധസംഘടനകളിലേക്കോ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലേക്കോ അയയ്ക്കും.
ഡ്രൈവർമാർക്ക് മികച്ച നേത്രപരിചരണം ഉറപ്പാക്കാനും റോഡ് സുരക്ഷ മെച്ചപ്പെടുത്താനും പദ്ധതി സഹായിക്കുമെന്ന് ഡി.പി വേൾഡ് ഷിപ്പിംഗ് സൊല്യൂഷൻസ് എ.എം.ഇ.എ റീജിയണൽ ഡയറക്ടർ സി.എം. മുരളീധരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |