SignIn
Kerala Kaumudi Online
Friday, 11 September 2026 7.45 PM IST

കൊവിഡ് ഭീതിക്കിടെ ഉത്തർപ്രദേശിൽ രാഷ്ട്രീയപ്പോര്, കോൺഗ്രസ് - സർക്കാർ തർക്കം കനക്കുന്നു

bus-politics

ലക്നൗ: അന്യസംസ്ഥാന തൊഴി​ലാളി​കൾക്കായി​ കോൺഗ്രസ്‌ ഏർപ്പെടുത്തി​യ ബസുകളെ ചൊല്ലി ഉത്തർപ്രദേശിലെ രാഷ്രീയ വിവാദം അവസാനി​ക്കുന്നി​ല്ല. ബസുകൾക്ക് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ച ഉത്തർപ്രദേശ് പി.സി.സി അധ്യക്ഷൻ അജയ് ലല്ലുവിനെതിരെ പൊലീസ് ഒരു കേസ് കൂടി എടുക്കുകയും ചെയ്തു.

വ്യാജ വാഹന രേഖ സമർപ്പിച്ചതിന് അജയ് ലല്ലുവിനെതിരെയും പ്രിയങ്ക ഗാന്ധിയുടെ പി.എ സന്ദീപ് സിംഗിനെതിരെയും നേരത്തെ കേസെടുത്തിരുന്നു. കൊവി​ഡ് പടർന്നുപി​ടി​ക്കുന്നതി​നി​ടെ പ്രിയങ്ക ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന വി​മർശനവുമായി​ യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ രംഗത്തുവരി​കയും ചെയ്തതോടെ വി​വാദം വീണ്ടുംകൊഴുക്കുകയായി​രുന്നു. പ്രശ്നത്തി​ൽ കേന്ദ്രത്തി​ന്റെ ഇടപെടൽ വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

1000ബസുകൾ സജ്ജമാക്കി കുടിയേറ്റ തൊഴിലാളികളെ അവരവരുടെ സംസ്ഥാനത്ത് എത്തിക്കുന്നതിനായിരുന്നു കോൺഗ്രസിന്റെ ശ്രമം. നോയിഡ, ഗാസിയാബാദ് അതിർത്തിയിലുള്ള ബസുകൾക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. 297 ബസുകൾക്ക് ഫിറ്റ്നസില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഇന്ന് വൈകിട്ട് വരെ ബസുകൾ അവിടെ തന്നെ ഉണ്ടാകുമെന്നു അഡിഷണൽ ചീഫ് സെക്രട്ടറി അവനീഷ് കുമാർ അവസതിക്കയച്ച കത്തിൽ എ.ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, UP, YOGI ADITYANATH, PRIYANKA GANDHI, BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360