SignIn
Kerala Kaumudi Online
Thursday, 13 August 2020 11.39 PM IST

'നിങ്ങൾ ഇന്ത്യയിലേക്ക് നോക്കൂ': സ്വയം കേമനാകാൻ ഇന്ത്യയെ ഇകഴ്ത്തിക്കാട്ടി അമേരിക്കൻ പ്രസിഡന്റ്, അപമാനകരമായ പരാമർശം ഭരണകൂടത്തിന്റെ തീരുമാനപ്രകാരം

trump

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റായുള്ള തന്റെ കേമത്തം എടുത്തുക്കാട്ടാനായി മനഃപൂർവം ഇന്ത്യയ്‌ക്കെതിരെ അപമാനകരമായ പരാമർശം നടത്തി ഡൊണാൾഡ് ട്രംപ്. അമേരിക്കയിൽ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് അടുത്തുതന്നെ നടക്കാനിരിക്കെ കൊവിഡ് പ്രതിരോധ കാര്യത്തിൽ തനിക്ക് സംഭവിച്ച വീഴ്ചകളും ഭരണാധികാരിയായുള്ള തന്റെ കഴിവുകേടുകളും മറച്ചുവയ്ക്കാൻ കൂടിയാണ് ഇന്ത്യയെ മോശമായി ചിത്രീകരിച്ചുകൊണ്ട് ട്രംപ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനായി ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി വിമർശനങ്ങളും ട്രംപിന് നേരിടേണ്ടതായി വന്നിരുന്നു.

ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ കൊവിഡ് പരിശോധനയുടെ കാര്യത്തിൽ അമേരിക്കയാണ് മികച്ചുനിൽക്കുന്നതെന്നായിരുന്നു ട്രംപിന്റെ ജനങ്ങളോടുള്ള പരാമർശം. അമേരിക്കയിൽ 60 മില്ല്യൺ പരിശോധനകൾ നടന്നുവെന്നും അതേസമയം ഇന്ത്യ 11 മില്ല്യൺ പേരെ മാത്രമാണ് കൊവിഡ് പരിശോധനയ്ക്ക് വിദേയരാക്കിയുള്ളൂ എന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇത് അബദ്ധവശാൽ ഉണ്ടായ പരാമർശമല്ലെന്നും പ്രസിഡന്റിന്റെ ഈ പരാമർശം ഭരണകൂടത്തിന്റെ തീരുമാനപ്രകാരം തന്നെയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം.

'60 മില്ല്യൺ കൊവിഡ് ടെസ്റ്റുകളാണ് അമേരിക്കയിൽ നടന്നത്. മറ്റേത് രാജ്യങ്ങളെക്കാളും ആറ് മടങ്ങ് അധികമാണ് ഈ കണക്ക്. ഇന്ത്യയുടെ കാര്യം നിങ്ങൾ എടുക്കുകയാണെങ്കിൽ അവിടെ 11 മില്ല്യൺ ടെസ്റ്റുകൾ മാത്രമാണ് ഇതുവരെ നടന്നത്.' ഫ്ലോറിഡയിൽ വച്ച് നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഈ ട്രംപ് പറഞ്ഞ സംഖ്യയ്ക്ക് വിരുദ്ധമായി 14 മില്ല്യൺ ടെസ്റ്റുകൾ ഇന്ത്യയിൽ നടന്നുവെന്നാണ് അറിയിച്ചത്. ഇന്ത്യയുടെ ജനസംഖ്യ അമേരിക്കയെക്കാൾ 'നാല് മടങ്ങ് അധികമായിട്ടും ഇതാണ് അവസ്ഥ' എന്നായിരുന്നു വൈറ്റ് ഹൗസിന്റെ പ്രതികരണം.

എന്നാൽ വൈറ്റ് ഹൗസിന്റെയും ട്രംപിന്റെയു പരാമർശം വാസ്തവിരുദ്ധമാണെന്ന് വസ്തുതകൾ പരിശോധിച്ചാൽ മനസിലാകും. ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം നിലവിൽ 18,190,382 കൊവിഡ് ടെസ്റ്റുകളാണ് ഇന്ത്യയിൽ ഇതുവരെ നടന്നത്. മാത്രമല്ല, ലോകത്തിൽ ഏറ്റവും മികച്ച രീതിയിൽ രോഗ പരിശോധന നടത്തുന്ന രാജ്യം അമേരിക്കയാണെന്ന ട്രംപിന്റെ പരാമർശവും വസ്തുതകൾക്ക് നിരക്കാത്തതാണ്. ഏറ്റവും മികച്ച കൊവിഡ് പരിശോധനാ സംവിധാനം നിലനിൽക്കുന്ന രാജ്യം ദക്ഷിണ കൊറിയ ആണെന്നതാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, INDIA, AMERICA, DONALD TRUMP, NARENDRA MODI, COVID 19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.