SignIn
Kerala Kaumudi Online
Friday, 11 September 2026 3.02 PM IST

കരിപ്പൂർ അപകടം: രണ്ട് മണിക്കൂർ മുമ്പെത്തിയ വിമാനവും ലാൻഡിംഗിന് ബുദ്ധിമുട്ടിയിരുന്നുവെന്ന് റിപ്പോർട്ട്

plane-crash

മുംബയ്: കരിപ്പൂരിൽ 18 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അപകടത്തിയപ്പെട്ടതിന് രണ്ടുമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയ ഇൻഡിഗോ വിമാനത്തിനും ലാൻഡുചെയ്യാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നതായി റിപ്പോർട്ട്. ബംഗളുരുവിൽ നിന്നുളള ഈ വിമാനം എയർപ്പോട്ടിനോട് അടുക്കുമ്പോൾത്തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നെങ്കിലും ഒടുവിൽ സുരക്ഷിതമായി ലാൻഡുചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. എയർഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടതിന്റെ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താൻ കഴിയാതിരിക്കെയാണ് ഈ സംഭവം പുറത്തുവന്നത്. അപകടത്തിന്റെ കാരണത്തെക്കുറിച്ചറിയാൻ ഈ സൂചനകൾ സഹായിക്കുമെന്നാണ് കരുതുന്നത്. മറ്റൊരു വിമാനത്തിൽ നിന്നും ഇത്തരത്തിലുളള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ഇൻഡിഗോ വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയത് ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് റിപ്പോർട്ട് ചെയ്യേണ്ടതല്ലാത്ത സംഭവം എന്നാണ് അദ്ദേഹം പറയുന്നത്.

അപകടത്തിൽപ്പെട്ട വിമാനം ലാൻഡുചെയ്യാനുളള ആദ്യ ശ്രമം പരാജയപ്പെട്ട് തിരിച്ച് പറന്നതിന് തൊട്ടു പിറകേ ഡൽഹിയിലേക്കുളള ഒരു എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഒഫ് ചെയ്യാൻ കരിപ്പൂരിലെ എയർ ട്രാഫിക് കൺട്രോൾ വിഭാഗം അനുമതി നൽകിയിട്ടുണ്ട്. ദുബായിൽ നിന്ന് വന്ന ബോയിംഗ് വിമാനത്തിലെ ജീവനക്കാർ കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ചോ വിമാനത്താവളത്തിൽ ആ സമയത്തുണ്ടായിരുന്ന മറ്റ് പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചോ മുന്നറിയിപ്പ് നൽകിയിരുന്നില്ല എന്നും റിപ്പോർട്ടുണ്ട്. ഇത്തരത്തിലുളള മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ ലാൻഡുചെയ്യുന്നതോ ടേക്ക് ഒഫ് ചെയ്യുന്നതോടെ ആയ് വിമാനങ്ങൾക്ക് എയർ ട്രാഫിക് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകുമായിരുന്നു.

വിമാന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അടുത്ത അഞ്ച് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KOZHIKODE PLANE CRASH, BEFORE PLANE CRASH, ANOTHER PLANE STRUGGLE TO LAND IN KOZHOKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360