SignIn
Kerala Kaumudi Online
Wednesday, 25 November 2020 11.40 AM IST

കെ എം ഷാജിക്കെതിരായ കോഴ ആരോപണം; കെ പി എ മജീദിനെ അഞ്ചര മണിക്കൂർ ഇ ഡി ചോദ്യം ചെയ്‌തു

k-m-shaji-kpa-majeed

കോഴിക്കോട്: കണ്ണൂർ അഴീക്കോട് സ്‌കൂളിന് പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി എം.എൽ.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിൽ മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്തു. കോഴിക്കോട് യൂണിറ്റ് ഓഫീസിൽ വച്ചാണ് അഞ്ചര മണിക്കൂറോളം ചോദ്യംചെയ്‌തത്. ഉച്ചകഴിഞ്ഞ് രണ്ടരയ്‌ക്ക് തുടങ്ങി രാത്രി എട്ടുമണിക്കാണ് ചോദ്യം ചെയ്യൽ അവസാനിച്ചത്.

മജീദിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി രാവിലെ മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിയേയും ചോദ്യം ചെയ്‌തിരുന്നു. കെ.എം. ഷാജിക്ക് പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് എങ്ങനെ ചെലവഴിച്ചു എന്നാണ് എൻഫോഴ്‌സ്‌മെന്റ് പ്രധാനമായും അന്വേഷിക്കുന്നത്. കെ.എം ഷാജിക്ക് നവംബർ പത്തിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ഈ കേസിൽ വിജിലൻസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, KPA MAJEED, KM SHAJI, MUSLIM LEAGUE, ENFORCEMENT, PLUS TWO SEAT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.