SignIn
Kerala Kaumudi Online
Thursday, 18 June 2026 1.38 PM IST

ജോസ് വെഡൻ ഭീഷണിപ്പെടുത്തിയെന്ന് ഗഡോട്ട്

gadot

വാഷിംഗ്ടൺ: ഹോളിവുഡ് സംവിധായകൻ ജോസ് വെഡൺ തന്റെ കരിയർ നശിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തിയെന്ന് ലോകപ്രശസ്ത ഹോളിവുഡ് നടി ഗൽ ഗഡോട്ട്. ഇസ്രയേലിലെ എൻ12 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

2017 ലിറങ്ങിയ ജസ്റ്റിസ് ലീഗിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു സംഭവം നടന്നത്. ജോസ് എന്നോട് സെറ്റില്‍ വച്ച് അപമര്യാദയായി പെരുമാറി. അത് പുറത്ത് പറഞ്ഞാൽ എന്റെ കരിയർ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ ഞാൻ ഭയന്നില്ല. അതുകൊണ്ട് തന്നെയാണ് ഈ കാര്യം പുറത്ത് വന്നത്'- ഗഡോട്ട് പറഞ്ഞു.

ജോസ് ഗ‌‌ഡോട്ടിനോട് മോശമായി പെരുമാറിയെന്ന് നേരത്തേ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇപ്പോഴാണ് വാർത്തകൾ സത്യമാണെന്ന് ഗഡോട്ട് വ്യക്തമാക്കുന്നത്. നടൻ റേ ഫിഷറും ജോസിന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്. സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് ഒട്ടനവധിപേര്‍ ജോസിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, ഈ പരാതികളെല്ലാം നിർമാതാക്കൾ അവഗണിച്ചെന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആരോപണമുയർന്നിരുന്നു. മാർവൽ അവഞ്ചേഴ്സ് സീരീസിലെ രണ്ട് ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്ത ജോസ് ഹോളിവുഡിലെ മികച്ച സംവിധായകരിൽ ഒരാളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, GADOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360