SignIn
Kerala Kaumudi Online
Thursday, 17 September 2026 12.42 AM IST

ഐസിഎസ്‌ഇ, ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു; കേരളത്തിൽ പത്താംക്ളാസ് വിജയം നൂറ് ശതമാനം

icse

ന്യൂഡൽഹി: പത്താംക്ളാസ് പരീക്ഷയായ ഐസിഎസ്‌ഇ, പ്ളസ് ടു പരീക്ഷയായ ഐഎസ്‌സി ഫലം പ്രഖ്യാപിച്ചു. കൗൺസിൽ ഫോർ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‌സിഇ)യുടെ വെബ്സൈറ്റായ cisce.orgയിലോ results.cisce.orgയിലോ ഫലം ലഭിക്കും.

കൊവിഡ് രണ്ടാം തരംഗം മൂലം ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷകൾ നേരത്തെ റദ്ദാക്കിയിരുന്നു. തുടർന്ന് ബോർഡ് നിശ്ചയിച്ച പ്രത്യേക മൂല്യനിർണയ രീതിയനുസരിച്ചാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഫലം പുനർമൂല്യനിർണയം ചെയ്യാൻ സാധിക്കില്ലെന്ന് ബോർ‌ഡ് സെക്രട്ടറി അറിയിച്ചു. എന്നാൽ കണക്കുകൂട്ടലിൽ പിശകുണ്ടായാൽ അത് അറിയിക്കാൻ സംവിധാനമുണ്ട്.

വെബ്സൈറ്റ് വഴിയല്ലാതെ എസ്‌എം‌എസ് സംവിധാനം വഴിയും ഫലമറിയാം. ഐസി‌എസ്‌ഇ, ഐഎസ്‌സി എന്നെഴുതി സ്പേസ് ഇട്ട് യുണീക്ക് ഐഡി 0924882883 എന്ന നമ്പരിലേക്ക് സന്ദേശമയച്ചാൽ മാർക്കുകൾ സന്ദേശമായി ലഭിക്കും.

ഐസി‌എസ്‌ഇക്ക് 99.98 ശതമാനവും ഐഎസ്‌സിക്ക് 99.76 ശതമാനവുമാണ് വിജയം. കേരളത്തിൽ പത്താംക്ളാസിൽ വിജയം 100 ശതമാനമാണ്. പന്ത്രണ്ടാം ക്ളാസിന് 99.96 ശതമാനവും. പന്ത്രണ്ടാം ക്ളാസിൽ സംസ്ഥാനത്ത് പെൺകുട്ടികൾക്ക് 100 ശതമാനമാണ് വിജയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ICSE EXAM, ISC EXAMS, RESULTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360