SignIn
Kerala Kaumudi Online
Thursday, 17 September 2026 12.54 AM IST

മോദിയുടെ ജന്മദിനം: സേവാ സങ്കൽപ് അഭിയാൻ ഇന്നു മുതൽ

modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനവും ഭരണഘടനാ പദവിയിൽ 25 വർഷം പൂർത്തിയാക്കിയതും പ്രമാണിച്ച് ബി.ജെ.പിയുടെ സേവാ സങ്കൽപ് അഭിയാന് ഇന്നു തുടക്കമാകും. ഒക്ടോബർ 17 വരെ സേവന, സാമൂഹിക, സാംസ്‌കാരിക പരിപാടികൾ നടത്തും. ഇന്ന് വൈകിട്ട് ഏഴിന് പ്രധാനമന്ത്രിയോടുള്ള ആദരസൂചകമായി രാജ്യത്തെ വീടുകളിൽ 'ആശീർവാദ് കാ ദിയ' ദീപം തെളിക്കും. മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ നിതിൻ നബിൻ ആവശ്യപ്പെട്ടു. വൈകുന്നേരം 6.45ന് ഉജ്ജയിനിലെ രാം ഘട്ടിൽ നിതിൻ നബിൻ ശിപ്ര ആരതി നടത്തി ദീപം തെളിക്കും. ഇന്ന് രക്തദാന ക്യാമ്പുകളോടെയാണ് പരിപാടികൾക്ക് തുടക്കം. ഒക്ടോബർ രണ്ടിന് ശുചിത്വയജ്ഞം, അങ്കണവാടി, ആശാ പ്രവർത്തകരെ ആദരിക്കൽ. ഒക്ടോബർ ഏഴിന് കാൽനട ജാഥകളും വാഹന റാലികളും വികസിത് ഭാരത് 2047 പ്രതിജ്ഞയുമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360