
തിരുവനന്തപുരം: നാടകങ്ങളിലൂടെയാണ് അനന്ത്നാഗ് അഭിനയ ജീവിതം തുടങ്ങുന്നത്. കൊങ്കിണി, കന്നഡ, മറാത്തി, ഹിന്ദി നാടകങ്ങളിൽ എട്ടു വർഷത്തോളം അഭിനയിച്ചു. 1973ൽ കന്നഡ ചിത്രം 'സങ്കൽപ്പി' ലൂടെ സിനിമയിലെത്തി. അതേവർഷം ശ്യാം ബെനഗലിന്റെ പ്രശസ്ത ഹിന്ദി ചിത്രം 'അങ്കുർ' (1974) ലൂടെ ഹിന്ദിയിലും അരങ്ങേറി. 300ൽ അധികം സിനിമകളിൽ അഭിനയിച്ചു. ഏറെയും കന്നഡച്ചിത്രങ്ങൾ. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാളിൽ ടൈറ്റിൽ റോളിലെത്തിയാണ് മലയാളികളെ വിസ്മയിപ്പിച്ചത്. സഹോദരൻ ശങ്കർ നാഗ് സംവിധാനം ചെയ്ത ദൂരദർശനിലെ പരമ്പര 'മാൽഗുഡി ഡേയ്സി"ലെ മിഠായിക്കാരനായുള്ള വേഷം ഇന്ത്യ മുഴുവൻ അദ്ദേഹത്തെ പ്രശസ്തനാക്കി.
സോഷ്യലിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം കാണിച്ചിരുന്ന അദ്ദേഹം 1994ൽ മല്ലേശ്വരം മണ്ഡലത്തിൽ നിന്ന് ജനതാദൾ ടിക്കറ്റിൽ വിജയിച്ച് ജെ.എച്ച്.പട്ടേൽ മന്ത്രിസഭയിലെ ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിട്ടി മന്ത്രിയായി. 2004ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ അന്നത്തെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ പ്രബലനേതാവുമായിരുന്ന എസ്.എം.കൃഷ്ണയ്‌ക്കെതിരെ ജനതാദൾ (സെക്കുലർ) സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |