SignIn
Kerala Kaumudi Online
Thursday, 18 June 2026 3.19 PM IST

ലോകത്ത് 19.66 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ 42 ലക്ഷം പിന്നിട്ടു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്തൊൻപത് കോടി അറുപത്തിയാറ് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അറ് ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 42 ലക്ഷം പിന്നിട്ടു. പതിനേഴ് കോടി എൺപത് ലക്ഷം പേർ രോഗമുക്തി നേടി.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. 6.28 ലക്ഷം പേരാണ് യുഎസിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയിൽ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. എഴുപതിനായിരത്തിലധികം കേസുകളാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടി അൻപത്തിനാല് ലക്ഷമായി ഉയർന്നു.

കൊവിഡ് മരണത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ ബ്രസീലാണ്. രാജ്യത്ത് 5.53 ലക്ഷം പേരാണ് മരിച്ചത്. ഒരു കോടി തൊണ്ണൂറ്റിയേഴ് ലക്ഷം രോഗബാധിതരാണ് രാജ്യത്തുള്ളത്. ഒരു കോടി എൺപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി.


ഇന്ത്യയിൽ കഴിഞ്ഞ ദിവസം 43,654 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4.22 ലക്ഷം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് കോടി പതിനഞ്ച് ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3.06 കോടി പേർ രോഗമുക്തി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID 19, US, INDIA, COVID DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360