SignIn
Kerala Kaumudi Online
Wednesday, 17 June 2026 5.15 AM IST

യോനോ ആപ്പിന് സിം ബൈൻഡിംഗുമായി എസ്.ബി.ഐ

fg

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ യോനോ, യോനോ ലൈറ്റ് ആപ്പുകൾ കൂടുതൽ സുരക്ഷിതമാക്കാൻ സിം ബൈൻഡിംഗ് എന്ന പുതിയ മെച്ചപ്പെട്ട സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം കാർഡ് ഉള്ള ഡിവൈസിൽ മാത്രമായിരിക്കും ഇത് പ്രകാരം യോനോ, യോനോ ലൈറ്റ് ആപ്പുകൾ പ്രവത്തിക്കുക.

വിവിധ ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കുന്ന പുതുക്കിയ പതിപ്പിനായി ഉപഭോക്താക്കൾ അവരുടെ മൊബൈൽ ആപ്പ് അപ്പ്ഡേറ്റ് ചെയ്യുകയും ഒറ്റത്തവണ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കുകയും വേണം. ഈ പ്രക്രിയയിലൂടെ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ വെരിഫൈ ചെയ്യകയും രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്യും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറോടുകൂടിയ സിം ഉള്ള ഡിവൈസിൽ നിന്ന് രജിസ്ട്രേഷൻ നടത്തുന്നു എന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360