SignIn
Kerala Kaumudi Online
Sunday, 04 October 2026 10.11 PM IST

തെലങ്കാനയ്ക്ക് മലബാർ ഗോൾഡിന്റെ ₹750 കോടി നിക്ഷേപം

malabar-gold

കോഴിക്കോട്: ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തെലങ്കാനയിൽ 750 കോടി രൂപ നിക്ഷേപിക്കും. ഹൈദരാബാദ് ഇൻഡസ്‌ട്രിയൽ പാർക്കിൽ ജുവലറി നിർമ്മാണത്തിന് 450 കോടി രൂപയും ഗോൾഡ് റിഫൈനറി സ്ഥാപിക്കാൻ 300 കോടി രൂപയുമാണ് നിക്ഷേപിക്കുക. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദും തെലങ്കാന വ്യവസായമന്ത്രി കെ.ടി. രാമറാവുവുമായി ഹൈദരാബാദിൽ നടത്തിയ ചർച്ചയിൽ ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.

തെലങ്കാന വ്യവസായ സെക്രട്ടറി ജയേഷ് രഞ്ജൻ, മലബാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ (ഇന്ത്യ ഓപ്പറേഷൻസ്) ഒ. അഷർ, വൈസ് ചെയർമാൻ കെ.പി. അബ്‌ദുൽസലാം, സി.എഫ്.ഒ എസ്. രാമകൃഷ്‌ണൻ, റീട്ടെയിൽ ഹെഡ് പി.കെ. സിറാജ് എന്നിവരും ചർച്ചയിൽ സംബന്ധിച്ചു.

2,500 തൊഴിൽ

ഫാക്‌ടറി സ്ഥാപിക്കാൻ മലബാർ ഗോൾഡിന് എല്ലാവിധ അടിസ്ഥാനസൗകര്യങ്ങളും സർക്കാർ ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി കെ.ടി. രാമറാവു പറഞ്ഞു.

 പദ്ധതിക്ക് വേണ്ടത് 3.7 ഏക്കർ സ്ഥലം

 പദ്ധതി പൂർത്തിയാകുമ്പോൾ 2,500 പേർക്ക് തൊഴിൽ

 നിലവിൽ തെലങ്കാനയിൽ മലബാർ ഗോൾഡിന് 15 ഷോറൂമുകൾ, 1000 ജീവനക്കാർ

തെലങ്കാനയുടേത്

നല്ല മാതൃക

തെലങ്കാന സർക്കാരിന്റെയും വ്യവസായമന്ത്രി കെ.ടി. രാമറാവുവിന്റെയും പ്രോത്സാഹജനകമായ സമീപനമാണ് തെലങ്കാനയിൽ കൂടുതൽ നിക്ഷേപത്തിന് പ്രേരണയായതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു. ഒറ്റ കൂടിക്കാഴ്‌ചയിൽ തന്നെ എല്ലാ പ്രധാനകാര്യങ്ങളിലും തീരുമാനമുണ്ടായി. നല്ല ആത്മവിശ്വാസത്തോടെയാണ് തെലങ്കാനയിൽ നിക്ഷേപിക്കുന്നത്. വ്യവസായ നിക്ഷേപം ആകർഷിക്കുന്നതിൽ തെലങ്കാനയുടേത് നല്ല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, MALABAR GROUP, MALABAR GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360