കൊല്ലം: മയ്യനാട്, കൊട്ടിയം പ്രദേശങ്ങളിൽ നിന്ന് സൈക്കിൾ മോഷ്ടിച്ച് വില്പന നടത്തുന്ന സംഘത്തിലെ രണ്ടാമനും പിടിയിൽ. മയ്യനാട് ആക്കോലിൽ പുല്ലിച്ചിറ ലിൻസി നിവാസിൽ പാമ്പ് ജോസ് എന്ന ജോസ് (57) ആണ് പൊലീസ് പിടിയിലായത്.
സൈക്കിൾ മോഷണത്തിൽ ജോസിന്റെ കൂട്ടുപ്രതിയായ സജി എന്ന സജികുമാർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൊട്ടിയം മയ്യനാട് പ്രദേശങ്ങളിലെ വീടുകളുടെ പോർച്ചിലും മുറ്റത്തും പൂട്ടി സൂക്ഷിക്കുന്ന സൈക്കിളുകളാണ് ഇവർ മോഷ്ടിക്കുന്നത്. വീടിന്റെ പരിസരത്ത് വച്ച് തന്നെ പൂട്ട് തകർത്ത് സൈക്കിൾ കൈക്കലാക്കുകയാണ് പതിവ്. ആളുകൾ പരാതിപ്പെടാത്തത് ഇവർക്ക് തുണയാകുകയായിരുന്നു. സൈക്കിൾ മോഷണങ്ങൾ ശ്രദ്ധയിൽപ്പെട്ട ജില്ല പൊലീസ് മേധാവി ടി. നാരായണൻ പ്രദേശത്ത് രാത്രികാലങ്ങളിൽ അധിക പട്രോളിംഗ് ഏർപ്പെടുത്തി നിരീക്ഷണം നടത്തി. മോഷണ സംഘത്തിലെ ജോസിന്റെ പങ്കാളിത്തം വ്യക്തമായതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. മയ്യനാട് ആലൂംമൂട് പ്രദേശത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കൊട്ടിയം ഇൻസ്പെക്ടർ എം.സി. ജിംസ്റ്റൽ, എസ്.ഐമാരായ സുജിത്ത് ജി.നായർ, ജോയി, എ.എസ്.ഐ മധു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |