SignIn
Kerala Kaumudi Online
Tuesday, 04 August 2026 8.07 AM IST

അവീക് സർക്കാർ പി.ടി.ഐ ചെയർമാൻ

aveek-sarkar

ന്യൂഡൽഹി: പ്രസ് ട്രസ്റ്റ് ഒഫ് ഇന്ത്യയുടെ (പി.ടി.ഐ) ചെയ‌ർമാനായി അവീക് സർക്കാരിനെ വീണ്ടും തിരഞ്ഞെടുത്തു. ആനന്ദ് ബസാർ ഗ്രൂപ്പ് ഒഫ് പബ്ലിക്കേഷൻസിന്റെ എമെരിറ്റസ് എ‌ഡിറ്ററും വൈസ് ചെയർമാനുമാണ്. കെ.എൻ. ശാന്തകുമാറാണ് വൈസ് ചെയർമാൻ.

പി.ടി.ഐ ബോർഡ് അംഗങ്ങൾ: റിയാദ് മാത്യു (ചീഫ് അസോസിയേറ്റ് എഡിറ്റർ, മലയാള മനോരമ), എം. വി. ശ്രേയാംസ് കുമാർ (മാനേജിംഗ് ഡയറക്ടർ, മാതൃഭൂമി), വീനിത് ജെയിൻ (ടൈംസ് ഒഫ് ഇന്ത്യ), എൻ. രവി (ദ് ഹിന്ദു), വിവേക് ഗോയങ്ക (ദി എക്സ്‌പ്രസ് ഗ്രൂപ്പ്), മഹേന്ദ്ര മോഹൻ ഗുപ്ത (ദൈനിക് ജാഗരൺ), വിജയകുമാർ ചോപ്ര (പഞ്ചാബ് കേസരി), ആർ. ലക്ഷ്മിപതി (ദിനമലർ), ഹോർമുസ്ജി എൻ. കാമ (ബോംബെ സമാചാർ), പ്രവീൺ സോമേശ്വർ (ഹിന്ദുസ്ഥാൻ ടൈംസ്), ദീപക് നയ്യാർ, ശിവശങ്കർ മേനോൻ, ടി.എൻ. നൈനാൻ, ആർ. ഗോപാലകൃഷ്ണൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PTI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA