
കൊച്ചി: കേരളതീരത്ത് മുങ്ങിയ എം.എസ്.സി എൽസ 3 കപ്പലിലെ ചീഫ് ഓഫീസർ റെയ്നോഡ് പാരഡെസ് മാഹീനെ, സെക്കൻഡ് എൻജിനിയർ കഖിഡ്സെ റോമൻ എന്നിവർക്ക് ഇന്ത്യ വിടാൻ ഹൈക്കോടതി അനുമതി നൽകി. ഒരു വർഷത്തിലേറെയായി കൊച്ചിയിൽ കഴിയുന്ന കപ്പൽ ജീവനക്കാർ പാസ്‌പോർട്ട് തിരികെ ലഭിക്കാനും നാട്ടിലേക്ക് മടങ്ങാനും അനുമതിക്കായി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.
പത്തുലക്ഷം രൂപയുടെ ബോണ്ടോ ഒരു ലക്ഷം രൂപയുടെ നിക്ഷേപമോ തോപ്പുംപടി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ കെട്ടിവയ്ക്കണം. അന്വേഷണത്തോടും വിചാരണയോടും സഹകരിക്കുമെന്നും കോടതി ആവശ്യപ്പെടുമ്പോൾ ഇന്ത്യയിലെത്തുമെന്നും സത്യവാങ്മൂലം നൽകണം. സ്ഥിര വിലാസവും ഫോൺ നമ്പറും കൈമാറണം. അശ്രദ്ധമായി കപ്പൽ ഓടിച്ചതിനും ജലപാതയിൽ തടസ്സമുണ്ടാക്കിയതിനും ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കപ്പൽ ക്യാപ്റ്റൻ ഇവാനോവ് അലക്സാണ്ടർ, ചീഫ് എൻജിനിയർ ഒലെക്സി ചോർണെ, ചീഫ് ഓഫീസർ, സെക്കൻഡ് എൻജിനിയർ എന്നിവരാണ് പ്രതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |