SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.31 AM IST

കേരള സർവകലാശാലയിൽ ഗണപതി ശാസ്ത്രി ചെയർ

kerala-university

തിരുവനന്തപുരം: പ്രശസ്ത ഹസ്തലിഖിത ശാസ്ത്രജ്ഞനും സംസ്‌കൃത പണ്ഡിതനുമായിരുന്ന മഹാമഹോപാധ്യായ ഡോ. റ്റി. ഗണപതി ശാസ്ത്രികളുടെ ചരമ ശതാബ്ദി സ്മരണാർത്ഥം കേരള സർവകലാശാലയിൽ അദ്ദേഹത്തിന്റെ പേരിൽ പ്രത്യേക പഠന ചെയർ സ്ഥാപിക്കുമെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ പറഞ്ഞു.

താളിയോല ഗ്രന്ഥ ഗവേഷണത്തിലും ലിപി വായനയിലും വിദഗ്ദ്ധ പരിശീലനം നൽകുന്നതിനും പ്രാചീന കൃതികളുടെ ആധുനിക ഡിജിറ്റൈസേഷനുമായാണ് ചെയർ രൂപീകരിക്കുന്നത്. കാര്യവട്ടം ക്യാമ്പസിലെ ഹസ്തലിഖിത ഗ്രന്ഥശാലയും ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംഘടിപ്പിച്ച ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് വി.സി ഇക്കാര്യം പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA