SignIn
Kerala Kaumudi Online
Wednesday, 27 May 2026 11.37 PM IST

11 ജില്ലകളിൽ യെല്ലോ അലർട്ട്

rain

ന്യൂഡൽഹി: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനം കുറഞ്ഞതിനാൽ ഇന്നലെ മുതൽ മഴ കുറഞ്ഞിട്ടുണ്ട്.പക്ഷേ, 20 മുതൽ കേരളം, കർണാടക, മാഹി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നാലുദിവസം വീണ്ടും മഴ ശക്തി പ്രാപിക്കും.

ഉത്തരേന്ത്യയിലും

കനത്ത മഴ

ബംഗാൾ ഉൾക്കടലിൽ നിന്നുള്ള കാറ്റിന്റെ സ്വാധീനം നിമിത്തം ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ട്. അസാം, മേഘാലയ, പശ്ചിമബംഗാൾ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA