SignIn
Kerala Kaumudi Online
Saturday, 04 July 2026 8.19 AM IST

മഴ: തകരാറിലായത് 5.20ലക്ഷം വൈദ്യുതി കണക്ഷൻ

kseb

തിരുവനന്തപുരം: സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിലുണ്ടായ കനത്തമഴയിൽ വൈദ്യുതി മേഖലയിൽ ഉണ്ടായ നഷ്ടം 17.54 കോടി രൂപ. 5.20 ലക്ഷം വൈദ്യുതി കണക്ഷനുകൾക്ക് തകരാർ സംഭവിച്ചു. കോട്ടയത്ത് മാത്രം 2.80 ലക്ഷം. ഇവയിൽ വെള്ളം കയറി അപകടാവസ്ഥയിൽ ആയ 45000 കണക്ഷനുകൾ ഒഴികെയുള്ളവ പുന:സ്ഥാപിച്ചതായി കെ.എസ്.ഇ.ബി. അറിയിച്ചു. രണ്ട് ജനറേറ്റർ യൂണിറ്റുകളും 63 ട്രാൻസ്‌‌ഫോർമറുകളും നശിച്ചു. 6400 സ്ഥലങ്ങളിൽ വൈദ്യുതിക്കമ്പികൾ പൊട്ടിവീണു. 1560 ലോ ടെൻഷൻ പോസ്റ്റുകളും 485 ഹെെ ടെൻഷൻ പോസ്റ്റുകളും കടപുഴകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA