SignIn
Kerala Kaumudi Online
Sunday, 01 November 2026 3.30 AM IST

തട്ടിപ്പിപ്പുകാർ വീണ്ടും; നെയ്യ് ടെൻഡർ റദ്ദാക്കും

READ ENGLISH VERSION
aa

തിരുവനന്തപുരം: മിൽമ നെയ്യ് തട്ടിപ്പിലുൾപ്പെട്ട സ്ഥാപനം ഇത്തവണയുമുണ്ടെന്ന് സൂചന ലഭിച്ചതോടെ ശബരിമല നെയ്യ് ടെൻഡർ റദ്ദാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. 50,000 ലിറ്റർ നെയ്യ് വാങ്ങാൻ റീ ടെൻഡർ വിളിക്കും.

ഇത്തവണ ടെൻഡറിൽ മൂന്നു പേരാണ് പങ്കെടുത്തത്. ഏറ്റവും കുറവ് തുക രേഖപ്പെടുത്തിയ തമിഴ്നാട്ടിലെ കമ്പനിക്കാണ് കഴിഞ്ഞവർഷം മിൽമയിൽ നിന്നു വാങ്ങിയ നെയ്യ് മറിച്ചുവിറ്റതെന്നാണ് വിവരം ലഭിച്ചത്. തുടർന്ന് ടെൻഡർ റദ്ദാക്കാൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ നിർദ്ദേശിക്കുകയായിരുന്നു.

1,60,000 ലിറ്റർ നെയ്യ് വാങ്ങാനാണ് കരാർ ക്ഷണിച്ചിരുന്നത്. എന്നാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കരുതൽ ശേഖരം ഇത്രയും വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. ചെറുകിട വിതരണക്കാർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ റീ ടെൻഡർ വിളിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MILMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA