
തിരുവനന്തപുരം: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സ്മരണയ്ക്കുമുന്നിൽ പ്രണാമം അർപ്പിച്ച് ഗവർണർ ഓം പ്രകാശ് മാഥൂർ. ഭാരതത്തിന്റെ ഉരുക്കു മനുഷ്യൻന്റെ വിലമതിക്കാനാവാത്ത സംഭാവനകളെയും നിർണ്ണായകമായ നേതൃത്വത്തെയും അദ്ദേഹം തന്റെ സന്ദേശത്തിൽ അനുസ്മരിച്ചു. സർദാർ പട്ടേലിന്റെ ദീർഘവീക്ഷണത്തോടെയുള്ള ദേശീയ സംയോജനമെന്ന ലക്ഷ്യം രാജ്യത്തിന് എന്നും വഴികാട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.' നാനാത്വത്തിൽ ഏകത്വം" എന്ന ആശയം കൂടുതൽ ശക്തമാക്കാനും, സമൃദ്ധവും വികസിതവുമായ ഒരു ഭാരതം കെട്ടിപ്പടുക്കുന്നതിനായി ഒന്നിച്ചു പ്രവർത്തിക്കാനും ഗവർണർ ആഹ്വാനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |