SignIn
Kerala Kaumudi Online
Sunday, 01 November 2026 3.30 AM IST

കിഫ്ബി ഭൂമിക്കൊള്ള: ഡി.ഐ.ജി തലവനായി 11അംഗ എസ്.ഐ.ടി

kiifb-

തിരുവനന്തപുരം: കണ്ണൂരിലെ കിഫ്ബി ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് ഡി.ഐ.ജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ 11അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ രണ്ടാം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം- രണ്ടിലെ എസ്.പി ഇ.എൻ. സുരേഷ്, കണ്ണൂർ യൂണിറ്റ് ഡിവൈ.എസ്.പി എം.പി. ജേക്കബ്, തിരുവനന്തപുരം സ്‌പെഷ്യൽ സെൽ ഡിവൈ.എസ്.പി ടി. ജേക്കബ്, കണ്ണൂർ യൂണിറ്റിലെ ഇൻസ്പെക്ടർമാരായ പി. സുനിൽകുമാർ, വി.കെ. അനീഷ്, സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ഒന്നാം യൂണിറ്റ് ഇൻസ്പെക്ടർമാരായ സഞ്ജു ജോസഫ്, എസ്. ശ്രീജിത്ത്, വി. മുരളികൃഷ്ണൻ, യൂണിറ്റ് രണ്ടിലെ ഇൻസ്പെക്ടർമാരായ ആർ.വി. അരുൺകുമാർ, അനൂപ് ആർ. ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി വേഗത്തിൽ വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഡയറക്ടർ മനോജ് എബ്രാഹം നിർദ്ദേശിച്ചു. പാലക്കാട്, കണ്ണൂർ ജില്ലകളിൽ 12,240 കോടി രൂപ ചെലവഴിച്ച് 5000 ഏക്കറോളം ഭൂമി ഏറ്റെടുത്തതിന്റെ ക്രമക്കേടാണ് അന്വേഷിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA