SignIn
Kerala Kaumudi Online
Wednesday, 07 October 2026 10.41 PM IST

ഫെഡറൽ ബാങ്കിൽ ഇന്റേൺഷിപ്പ്; പ്രതിഫലം ലക്ഷങ്ങൾ

fg

 അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 23

 പ്രതിഫലം 5.70 ലക്ഷം രൂപ വരെ, ഒരു പി.ജി ഡിപ്ലോമയും

കൊച്ചി: ബിരുദധാരികൾക്ക് ഉയർന്ന പ്രതിഫലത്തോടെയുള്ള ഇന്റേൺഷിപ്പ്, പഠന പദ്ധതിയുമായി ഫെഡറൽ ബാങ്ക്. ഫെഡറൽ ഇന്റേൺഷിപ്പ് പ്രോഗ്രാം (എഫ്.ഐ.പി) എന്ന ഈ പദ്ധതി ഇന്ത്യയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനമായ മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസുമായി ചേർന്നാണ് ബാങ്ക് നടപ്പിലാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് മണിപ്പാലിന്റെ പി.ജി ഡിപ്ലോമ കോഴ്‌സ് ചെയ്യുന്നതോടൊപ്പം ഫെഡറൽ ബാങ്കിൽ ഇന്റേൺഷിപ്പ് ചെയ്യാനും അവസരം ലഭിക്കും. പ്രതിവർഷം 5.70 ലക്ഷം രൂപ വരെ പ്രതിഫലവും ലഭിക്കും. ബാങ്ക് ശാഖ/ ഓഫീസിൽ ഡിജിറ്റൽ പഠന രീതികൾ സമന്വയിപ്പിച്ച് ഉദ്യോഗാർത്ഥിയുടെ കഴിവ് സമഗ്രമായി മെച്ചപ്പെടുത്തുന്ന രീതിയിലാണ് എഫ്.ഐ.പി പാഠ്യപദ്ധതി ഒരുക്കിയിരിക്കുന്നത്. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മണിപ്പാൽ ഗ്ലോബൽ എജുക്കേഷൻ സർവീസസിന്റെ പി.ജി ഡിപ്ലോമ ഇൻ ബാങ്കിംഗ് ബിരുദവും ലഭിക്കും.

10, 12, ബിരുദ തലങ്ങളിൽ 60 ശതമാനമോ അതിനു മുകളിലോ മാർക്കുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 2021 ഒക്ടോബർ ഒന്നിന് 27 തികയാൻ പാടില്ല. ഒക്ടോബർ 23 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓൺലൈൻ അഭിരുചി പരീക്ഷ നവംബർ ഏഴിന് നടക്കും. കേരളത്തിനു പുറമെ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഉത്തർ പ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360