SignIn
Kerala Kaumudi Online
Saturday, 20 June 2026 7.55 PM IST

പ്രവാസി വായ്പാ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

norka

ആലപ്പുഴ: ഒ.ബി.സി അല്ലെങ്കിൽ മതന്യൂനക്ഷ വിഭാഗത്തിൽപ്പെട്ടവരും ജോലി നഷ്ടപ്പെട്ട് വിദേശത്ത് നിന്ന് തിരിച്ചെത്തിയവരുമായ പ്രവാസികളിൽ നിന്ന് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾക്ക് കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. കാർഷിക, ഉത്പാദന, സേവന മേഖലകളിലുള്ള സംരംഭത്തിന് ആറുമുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ പരമാവധി 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 84 മാസം വരെയാണ് തിരിച്ചടവ് കാലാവധി. പ്രായപരിധി 65വയസ്. പദ്ധതി തുകയുടെ 95 ശതമാനം വായ്പയായി അനുവദിക്കും. പദ്ധതി അടങ്കലിന്റെ 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നുലക്ഷം രൂപ) വായ്പാ തിരിച്ചടവിന്റെ ആദ്യ നാലുവർഷം മൂന്ന് ശതമാനം പലിശ സബ്‌സിഡിയും നോർക്ക റൂട്ട്‌സ് അനുവദിക്കും. www.norkaroots.netൽ എൻ.ഡി.പി.ആർ.ഇ.എം. (റീഹാബിലിറ്റേഷൻ സ്‌കീം ഫോർ റിട്ടേൺസ് എൻ.ആർ.കെ) എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. തുടർന്ന് അപേക്ഷാ ഫാറം ലഭിക്കുന്നതിന് നോർക്ക റൂട്ട്‌സിൽ നിന്ന് ലഭിക്കുന്ന ശുപാർശ കത്ത് സഹിതം കോർപ്പറേഷന്റെ ജില്ലാ, ഉപജില്ലാ ഓഫീസുകളെ സമീപിക്കണം. കൂടുതൽ വിവരങ്ങൾ www.ksbcdc.comൽ ലഭ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL