SignIn
Kerala Kaumudi Online
Thursday, 19 February 2026 3.51 AM IST

സിന്ധു, ലക്ഷ്യ സെമിയിൽ

Increase Font Size Decrease Font Size Print Page
p-v-sindhu

ന്യൂഡൽഹി : മുൻനിര താരങ്ങളായ പി.വി സിന്ധുവും ലക്ഷ്യസെന്നും ഇന്ത്യ ഒാപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സെമിഫൈനലിലെത്തി. ക്വാർട്ടർ ഫൈനലിൽ ടോപ് സീഡായ സിന്ധു 21-7,21-18ന് അഷ്മിത ചാലിഹയെയാണ് കീഴടക്കിയത്. ലക്ഷ്യ സെൻ മലയാളി താരം എച്ച്.എസ് പ്രണോയ്‌യെ ആവേശപ്പോരാട്ടത്തിൽ 14-21,21-9,21-14 എന്ന സ്കോറിന് തോൽപ്പിച്ചാണ് സെമിയിലെത്തിയത്.

വരുമാനത്തിൽ സിന്ധു ഏഴാമത്

കഴിഞ്ഞ വർഷം കായികരംഗത്തുനിന്ന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ വനിതകളുടെ പട്ടികയിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി സിന്ധു ഏഴാം സ്ഥാനത്ത്.അന്താരാഷ്ട്ര സാമ്പത്തിക മാഗസിനായ ഫോർബ്സിന്റെ പട്ടികയിൽ ടെന്നിസ് താരം നവോമി ഒസാക്ക 57.3 ദശലക്ഷം ഡോളറുമായി(425 കോടിയോളം രൂപ) ഒന്നാം സ്ഥാനത്താണ്. സിന്ധു 7.2 ദശലക്ഷം ഡോളറുമായാണ് (53.39 കോടിയോളം രൂപ)ഏഴാം സ്ഥാനത്തുള്ളത്. ടോപ്ടെന്നിൽ ഇന്ത്യയിൽ നിന്ന് മറ്റൊരു കായിക താരവുമില്ല.

TAGS: NEWS 360, SPORTS, PV SINDHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY