SignIn
Kerala Kaumudi Online
Tuesday, 30 June 2026 10.11 AM IST

എസ്.ഐയെ കൈയേറ്റം ചെയ്ത കേസിൽ അറസ്റ്റിൽ

hjh

പൊൻകുന്നം: അപകടമുണ്ടായ സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുകയായിരുന്ന എസ്.ഐയെ കൈയേറ്റം ചെയ്തതിന് ഓട്ടോഡ്രൈവറെ അറസ്റ്റുചെയ്തു. എലിക്കുളം നിരപ്പേൽ ശശിധരനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പാലാ-പൊൻകുന്നം റോഡിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറും പിക്കപ്പും തമ്മിൽ തട്ടിയതിനെ തുടർന്ന് തർക്കം പരിഹരിക്കാനെത്തിയ പൊലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനിടെ അപകടകരമായി ശശിധരൻ ഓട്ടോറിക്ഷ ഓടിച്ചുകയറ്റിയെന്നും പൊലീസുകാർ ഓടിമാറിയതിനാലാണ് അപകടമൊഴിവായതെന്നും പൊലീസ് പറയുന്നു. ഇതേതുടർന്ന് ഓട്ടോറിക്ഷ മാറ്റിയിടാൻ നിർദേശിച്ചപ്പോൾ ശശിധരൻ എസ്.ഐ.രാജേഷിനെ കൈയേറ്റം ചെയ്‌തെന്നാണ് കേസ്. ബന്ധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പോയ ശശിധരന്റെ ഓട്ടോ തടഞ്ഞതിനെ തുടർന്ന് വാക്കുതർക്കം മാത്രമാണുണ്ടായതെന്നാണ് ബന്ധുക്കൾ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY