SignIn
Kerala Kaumudi Online
Thursday, 19 September 2024 4.11 AM IST

സഞ്ജിത്ത് കൊലക്കേസ്; സി ബി ഐ അന്വേഷണമില്ല, ഹൈക്കോടതി ഹർജി തള്ളി

Increase Font Size Decrease Font Size Print Page
sanjith

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളി. പൊലീസ് മേധാവി അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്നും കോടതി നിർദേശം നൽകി.

സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യയാണ് ഹർജി നൽകിയത്. ഹർജിയെ പൊലീസ് ശക്തമായി എതിർത്തിരുന്നു. അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഏതാനും പ്രതികളെ അറസ്റ്റ് ചെയ്‌തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കേസ് മറ്റൊരു ഏജൻസിയെ ഏൽപിക്കരുതെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്‌.

നവംബർ 15നാണ് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പാലക്കാട് -തൃശൂർ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്ത് വച്ചായിരുന്നു അക്രമം നടന്നത് . ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, SANJITH MURDER CASE, CBI, HIGH COURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.