SignIn
Kerala Kaumudi Online
Tuesday, 12 May 2026 8.18 PM IST

പെട്രോളിനും ഡീസലിനും കേരളം 10 രൂപ വീതം നികുതി കുറയ്ക്കണം,​ സംസ്ഥാന സർക്കാർ നടത്തുന്നത് കൊള്ളയെന്ന് ബി ജെ പി

Increase Font Size Decrease Font Size Print Page
ksurendran

തിരുവനന്തപുരം: കേന്ദ്രസർക്കാർ പെട്രോളിന് 10 രൂപയും ഡീസലിന് 8 രൂപയും നികുതി കുറച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരും പത്ത് രൂപ വീതം നികുതി കുറയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മറ്റു സംസ്ഥാനങ്ങൾ എല്ലാം കേരളത്തെക്കാൾ കുറഞ്ഞ നികുതി ഈടാക്കുമ്പോൾ സംസ്ഥാന സർക്കാർ കൊള്ള നടത്തുകയാണ്. കഴിഞ്ഞ തവണ കേന്ദ്രം നികുതി കുറച്ചപ്പോഴും കേരളം നികുതി കുറച്ചിരുന്നില്ല നികുതി കുറച്ച് ബസ് , ടാക്‌സി ചാർജ് കുറയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ജനദ്രോഹനയത്തിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ ബി.ജെ.പി ശക്‌താമായ പ്രതിഷേധം നടത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു. നി

പെട്രോളിന്‍റെ എക്‌സൈസ് ഡ്യൂട്ടിയിൽ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധനവില കുറഞ്ഞത്. പെട്രോളിന് 9.5 രൂപയും ഡീസലിന് ഏഴ് രൂപയുമാണ് കുറഞ്ഞത്. ധനമന്ത്രി നിർമല സീതാരാമനാണ് നികുതി കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പുതിയ വില നാളെ മുതൽ നിലവിൽ വരും.

TAGS: PETROL, PETROL PRICE, DIESEL, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA