SignIn
Kerala Kaumudi Online
Sunday, 13 September 2026 4.52 AM IST

ഇരുപത്തിരണ്ട് പേരുമായി പോയ നേപ്പാൾ വിമാനം കാണാതായി; യാത്രക്കാരിൽ നാല് ഇന്ത്യക്കാരും

plane

ന്യൂഡൽഹി: ഇരുപത്തിരണ്ടു പേരുമായി പോയ നേപ്പാൾ വിമാനം കാണാതായി. വിമാനത്തിൽ നാല് ഇന്ത്യക്കാരുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. നേപ്പാൾ നഗരമായ പൊഖാരയിൽ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത്.

'മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയിൽ വിമാനം എത്തിയിരുന്നു. തുടർന്ന് വിമാനം ധൗലഗിരി പർവതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടു. . വിമാനത്തിനായി തിരച്ചിൽ തുടരുന്നു.'-ചീഫ് ഡിസ്ട്രിക് ഓഫീസർ നേത്ര പ്രസാദ് ശർമ്മ പറഞ്ഞു.

പത്തൊൻപത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയർലൈൻസിന്റെ 9 NAET ഇരട്ട എഞ്ചിൻ വിമാനമാണ് കാണാതായത്. പ്രഭാകർ പ്രസാദ് ഗിമിരെ എന്നയാളാണ് വിമാനത്തിന്റെ പൈലറ്റെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, NEPAL PLANE MISSING, FOUR INDIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360