പ്രാക്ടിക്കൽ
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്.) ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (സ്‌പെഷൽ സപ്ലിമെന്ററി) മെയ് 2019 പരീക്ഷയുടെ മൈക്രോ കൺട്രോളർ ലാബ് 12നും കമ്മ്യൂണിക്കേഷൻ ലാബ് 14നും മൂവാറ്റുപുഴ ഇലാഹിയ കോളേജിൽ നടക്കും.
അഞ്ചാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്.) ബി.എസ്‌സി. കമ്പ്യൂട്ടർ മെയിന്റനൻസ് ആൻഡ് ഇലക്‌ട്രോണിക്‌സ് (സ്‌പെഷൽ സപ്ലിമെന്ററി) മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 14ന് ആലുവ യു.സി. കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മോഡൽ ഒന്ന്, രണ്ട്, മൂന്ന്, ഒ.എം. ആൻഡ് എസ്.പി. സി.ബി.സി.എസ്./സി.ബി.സി.എസ്.എസ്.) റഗുലർ/സപ്ലിമെന്ററി പരീക്ഷ മാർച്ച്/മെയ് 2019 ഐ.ടി. ഫോർ ബിസിനസ് ആൻഡ് ഐ.ടി. ഫോർ ഓഫീസ് പ്രാക്ടിക്കൽ 13, 14 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് (സി.എസ്.എസ്. റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് മൂല്യനിർണയം, വൈവാവോസി എന്നിവ 11 മുതൽ 19 വരെ അതത് കോളേജുകളിൽ നടക്കും.
എട്ടാം സെമസ്റ്റർ ഡി.ഡി.എം.സി.എ. (2015 അഡ്മിഷൻ റഗുലർ/2014 അഡ്മിഷൻ സപ്ലിമെന്ററി) ഏപ്രിൽ/മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്‌സ് (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട്/വൈവാവോസി പരീക്ഷകൾ 17 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ്) ഫെബ്രുവരി/മാർച്ച് 2019 പരീക്ഷയുടെ വൈവാവോസി 13, 14, 15 തീയതികളിൽ സിൽവർ ജൂബിലി പരീക്ഷഭവനിൽ നടക്കും.
നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് (എം.ടി.ടി.എം. പി.ജി. സി.എസ്.എസ്. റഗുലർ 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രോജക്ട് റിപ്പോർട്ട്, വൈവാവോസി പരീക്ഷകൾ 12ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
മൂന്നും നാലും സെമസ്റ്റർ/ദ്വിവത്സര എം.കോം (2016 അഡ്മിഷൻ റഗുലർ, 2016ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ അദാലത്ത് സ്‌പെഷൽ മേഴ്‌സി ചാൻസ്) പ്രൈവറ്റ് പരീക്ഷയുടെ വൈവാവോസി 10 മുതൽ 14 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
എൽ.എൽ.എം. പ്രവേശനം
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ എൽ.എൽ.എം. പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റിലുള്ളവർക്കുള്ള ഇന്റർവ്യൂ 11, 12 തീയതികളിൽ നടക്കും. വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 9.30ന് പഠനവകുപ്പിൽ ഹാജരാകണം. ഫോൺ: 8547720276, 8921438168, 04812310165.
എം.എ. ഇക്കണോമിക്‌സ്
കെ.എൻ. രാജ് സെന്ററിലെ എം.എ. ഇക്കണോമിക്‌സ് പ്രവേശനത്തിനുള്ള ഇന്റർവ്യൂ 10ന് നടക്കും. അറിയിപ്പ് ലഭിച്ച വിദ്യാർഥികൾ രാവിലെ 9.30ന് കെ.എൻ. രാജ് സെന്ററിൽ എത്തണം.
പരീക്ഷഫലം
സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ്, മലയാളം (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |