SignIn
Kerala Kaumudi Online
Monday, 19 October 2026 4.57 AM IST

വിവാഹം നടത്തിത്തരാമെന്ന് പ്രവാസിയായ പിതാവ് പറഞ്ഞു, കാമുകന് രണ്ട് മക്കളുള്ള കാര്യം അറിഞ്ഞത് പിന്നീട്; സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടയാൾക്കൊപ്പം പോയ പതിനാറുകാരിയെ കണ്ടെത്താനായില്ല

elope

പത്തനംതിട്ട: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയ പതിനാറുകാരിയെ കണ്ടെത്താനാകാതെ പൊലീസ്. രണ്ട് കുട്ടികളുടെ പിതാവിനൊപ്പമാണ് പെൺകുട്ടി പോയത്. ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫാണ്.

താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവച്ചാണ് ഇയാൾ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. നാട്ടിലെത്തിയാൽ കാമുകന് മകളെ വിവാഹം കഴിച്ചുകൊടുക്കുമെന്ന് സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്.

ഇതിനിടെ ഓഗസ്റ്റ് 28നാണ് പെൺകുട്ടിയെ കാണാതായത്. ഫോൺ സ്വിച്ച് ഓഫായതിനാൽ യുവാവ് പെൺകുട്ടിയേയും കൊണ്ട് എങ്ങോട്ടാണ് പോയതെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ELOPE CASE, SOCIAL MEDIA, 16 YEAR OLD GIRL, POLICE, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY