SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.32 PM IST

പ്രണോയ്‌ക്ക് ഇന്ന് വിവാഹം

prannoy

തിരുവനന്തപുരം : മലയാളി ഇന്റർനാഷണൽ ബാഡ്മിന്റൺ താരം എച്ച്.എസ് പ്രണോയ് ഇന്ന് വിവാഹിതനാവുന്നു. തിരുവല്ല കല്ലൂപ്പാറ സ്വദേശി സാജു തോമസിന്റെയും എലിസബത്തിന്റെയും മകൾ ശ്വേതയാണ് വധു. തിരുവനന്തപുരം ആക്കുളത്ത് സുനിൽ കുമാർ-ഹസീന ദമ്പതികളുടെ മകനാണ് പ്രണോയ്. ബാംഗ്ളൂരിൽ ജോലി നോക്കുന്ന ശ്വേതയുമായുള്ള ദീർഘനാളത്തെ പ്രണയമാണ് ഇരുവീട്ടുകാരുടയും സമ്മതത്തോടെവിവാഹത്തിലെത്തിയിരിക്കുന്നത്. 17ന് തിരുവനന്തപുരം അൽസാജ് അരീനയിൽ വിവാഹസത്കാരം നടക്കും.

ബാഡ്മിന്റൺ ടൂർ സിരീസ് റാങ്കിംഗിൽ ഒന്നാംസ്ഥാനത്തെത്തിയ സന്തോഷവുമായാണ് പ്രണോയ് വിവാഹവേദിയിലെത്തുന്നത്.ഇന്നലെ പുറത്തുവന്ന ലോക റാങ്കിംഗിൽ രണ്ട് പടവുകയറി 16-ാം സ്ഥാനത്തെത്തിയിട്ടുമുണ്ട്. കഴിഞ്ഞ നാലുവർഷത്തിനിടയിലെ പ്രണോയ്‌യുടെ ഏറ്റവും മികച്ച റാങ്കാണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, PRANNOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360