SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.27 AM IST

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; തമിഴ്‌നാട് സ്വദേശിയടക്കം നാല് പേർ അറസ്റ്റിൽ

pocso

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പറമ്മൽ കൃഷ്ണൻ, പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ്, പൂക്കോട്ടൂർ കെ പി അഷറഫ്, പൂക്കോട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി കതിരവൻ എന്നിവരാണ് അറസ്റ്റിലായത്.



ഈ മാസം പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം ടൗണിൽ നിന്ന് പെൺകുട്ടിയെ ഇരുചക്രവാഹനത്തിൽ കടത്തിക്കൊണ്ടുപോകുകയായിരുന്നു. ശേഷം മുറിയിൽ എത്തിച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് കേസ്.

ശരീരമാസകലം പരിക്കുമായി അർദ്ധരാത്രിയാണ് പെൺകുട്ടി മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POCOS CASE, POLICE, ARREST, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY