ചെന്നൈ: നഗരമദ്ധ്യത്തിലെ എൽ.ഐ.സി ഓഫീസിനോട് ചേർന്ന് ഇടതൂർന്ന വനമൊരുക്കി എൽ.ഐ.സി സതേൺ സോൺ. 66-ാം വാർഷികത്തോടനുബന്ധിച്ചാണ് ചെന്നൈ അന്ന ശാലൈയിലെ ഓഫീസിനോട് ചേർന്ന് 4500 ചതുരശ്ര അടിയിൽ വനമൊരുക്കുന്നത്.
നഗരത്തിൽ വനമൊരുക്കൽ പദ്ധതിയുടെ ഉദ്ഘാടനം സോണൽ മാനേജർ ജി. വെങ്കിട്ടരമണൻ നിർവഹിച്ചു. എൻജിനിയറിംഗ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടർ അരുപ് കുണ്ടു സംബന്ധിച്ചു. എൽ. ഐ.സി ജീവനക്കാർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.
എക്നോറ ഇന്റർനാഷണൽ ഫൗണ്ടേഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. 30 വ്യത്യസ്ത ഇനങ്ങളിലായി 950 വൃക്ഷങ്ങൾ വനത്തിലുണ്ടാകും. അന്തരീക്ഷ ഉൗഷ്മാവ് കുറയ്ക്കുന്നതിനൊപ്പം പൊതുജനങ്ങളിലും ജീവനക്കാരിലും വനസംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയാണ് എൽ. ഐ.സി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |