പത്തനംതിട്ട : കേന്ദ്ര കായിക യുവജനകാര്യ വകുപ്പിന്റെ പദ്ധതിപ്രകാരം പത്തനംതിട്ട ജില്ലയിൽ അനുവദിച്ച ഫെൻസിംഗ് ഖേലോ ഇന്ത്യ കേന്ദ്രത്തിലേക്ക് ഡേ ബോർഡിംഗ് പദ്ധതിപ്രകാരം 30 കായികതാരങ്ങളെ തിരഞ്ഞെടുത്ത് സൗജന്യ പരിശീലനം നൽകുന്നു. (ആൺ/പെൺ തുല്യ അനുപാതത്തിൽ). സെലക്ഷനിൽ പങ്കെടുക്കാൻ താല്പര്യമുള്ള കായികതാരങ്ങൾ 9ന് രാവിലെ 10ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ എത്തണം. പരിശീലനകേന്ദ്രത്തിന്റെ സമീപപ്രദേശത്തുള്ള ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികളാണ് സെലക്ഷനിൽ പങ്കെടുക്കേണ്ടത്. ഫോൺ : 0468 2223108.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |