കോഴിക്കോട്: മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് പ്ലസ്ടു വിദ്യാർത്ഥി മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്ടുതൊടി നിലംപറമ്പിൽ അഭിഷേക് നായർ ആണ് മരിച്ചത്. പ്ലഗ്ഗിൽ നിന്നാണ് അഭിഷേകിന് ഷോക്കേറ്റതെന്നാണ് വിവരം.
ഫോണിൽ ചാർജാവാത്തതുകൊണ്ട് പ്ലഗ്ഗിൽ നിന്ന് ഊരാൻ ശ്രമിക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ജാർഖണ്ഡ് സ്വദേശിയാണ്. അവിടെയാണ് അഭിഷേകും പഠിക്കുന്നത്.
ഒരു മാസം മുമ്പാണ് അഭിഷേക് അമ്മയുടെ വീടായ പയ്യാനക്കലിൽ എത്തിയത്. സഹോദരൻ: ശശാങ്ക് നായർ. സംസ്‌കാരം ഇന്ന് മാനാരി ശ്മശാനത്തിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |