SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.50 PM IST

'മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? പറഞ്ഞവരോട് ചോദിക്കണം'; ആരെന്ത് പറഞ്ഞാലും പ്രശ്നമില്ലെന്ന് ശശി തരൂർ

shashi-tharoor

ന്യൂഡൽഹി: രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിന് മറുപടിയുമായി ശശി തരൂർ. ആര് എന്ത് പറഞ്ഞാലും പ്രശ്നമില്ല. താൻ മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇത് മുഖ്യമന്ത്രിയുടെ കോട്ടല്ല. മുഖ്യമന്ത്രിക്കായിട്ട് ഒരു കോട്ട് ഉണ്ടോ? അത് ആര് പറഞ്ഞോ അവരോട് ചോദിക്കണം. ആര് എന്ത് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. ജനങ്ങൾ എന്നെ കാണാൻ ആഗ്രഹിക്കുന്നതിനാലാണ് ഞാൻ പരിപാടികളിൽ പങ്കെടുക്കുന്നത്.'- തരൂർ പറഞ്ഞു.

നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവയ്ക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയോട് ചെന്നിത്തല പ്രതികരിച്ചത്. മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ ഉൾപ്പെടെയുള്ളവർ തരൂരിനെതിരെ ആഞ്ഞടിച്ചു. ഇതിന് പിന്നാലെ, നിയമസഭാ തിരഞ്ഞെടുപ്പ് 2026ലാണെന്നും ഏത് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും തരൂർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHASHI THAROOR, REPLIES TO RAMESH CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA