SignIn
Kerala Kaumudi Online
Thursday, 18 June 2026 3.41 PM IST

ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും ഗുരുവായൂർ സന്നിധിയിൽ

news-photo-

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദും പ്രതിശ്രുത വധു രാധിക മർച്ചന്റും ഗുരുവായൂർ ക്ഷേത്രത്തിലെത്തി. അടുത്ത സുഹൃത്തുക്കൾക്കൊപ്പമായിരുന്നു ക്ഷേത്രദർശനം.

ശ്രീവത്സം അതിഥി മന്ദിരത്തിൽ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ചെയർമാൻ പൊന്നാട അണിയിച്ചു. തുടർന്ന് ദേവസ്വം ഭരണസാരഥികൾക്കൊപ്പം ആനന്ദും രാധികയും ക്ഷേത്രത്തിലെത്തി. സോപാനത്തിന് മുന്നിൽ നിന്ന് ഗുരുവായൂരപ്പനെ തൊഴുത് അനുഗ്രഹം തേടി.

ആനന്ദ് ഭണ്ഡാരത്തിൽ കാണിക്ക അർപ്പിച്ചു. ഭഗവാന്റെ പ്രസാദക്കിറ്റ് ദേവസ്വം ചെയർമാൻ കൊടിമരച്ചുവട്ടിൽ വച്ച് നൽകി. ദർശന സായുജ്യം നേടിയ സന്തോഷത്തിലാണ് ആനന്ദും സംഘവും ക്ഷേത്രത്തിൽ നിന്നിറങ്ങിയത്. ഉപഹാരമായി മ്യൂറൽ പെയിന്റിംഗും ദേവസ്വം സമ്മാനിച്ചു. പുന്നത്തൂർ ആനക്കോട്ട സന്ദർശിച്ച സംഘം ആനയ്ക്ക് പഴം നൽകി കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. രാധിക കഴിഞ്ഞ സെപ്തംബറിൽ മുകേഷ് അംബാനിക്കൊപ്പം ക്ഷേത്ര ദർശനം നടത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMBANI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA