SignIn
Kerala Kaumudi Online
Friday, 02 October 2026 6.36 PM IST

നഴ്‌സിംഗ് ഹോമിൽ തീപിടിത്തം, പ്രശസ്ത ഡോക്ടർ ദമ്പതിമാ‌ർ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം

fire

റാഞ്ചി: സ്വകാര്യ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഡോക്ടർമാരടക്കം ആറുപേർ കൊല്ലപ്പെട്ടു. ജാർഖണ്ഡ് ധൻബാദിലുള്ള നഴ്‌സിംഗ് ഹോമായ ഹസ്ര മെമ്മോറിയൽ ഹോസ്പിറ്റലിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലെ സ്റ്റോർ റൂമിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണം.

നഴ്‌സിംഗ് ഹോമിന്റെ ഉടമകളായ ഡോ വികാസ് ഹസ്ര, ഭാര്യ ഡോ പ്രേമ ഹസ്ര ഇവരുടെ ബന്ധു സോഹൻ ഖമാരി, വീട്ടുജോലിക്കാരി താര ദേവി എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നു. തീപിടിത്തം എങ്ങനെയുണ്ടായെന്നത് വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ധൻബാദ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു.

സംഭവത്തിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ അനുശോചനം അറിയിച്ചു. പ്രശസ്തരായ ഡോക്ടർ ദമ്പതിമാർ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NURSING HOME, JHARKHAND, DHANBAD, SIX DEATH, TWO DOCTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360