SignIn
Kerala Kaumudi Online
Saturday, 13 June 2026 3.13 AM IST

എൻ.ഗോപിക്കുട്ടൻ പിള്ള

gopi

വള്ളികുന്നം: വള്ളികുന്നത്തെ ആദ്യകാല സി.പി.ഐ പ്രവർത്തകനായ വളളികുന്നം മൂന്നാം വാർഡിൽ തടവിളയിൽ എൻ.ഗോപിക്കുട്ടൻപിള്ള (റിട്ട. അദ്ധ്യാപകൻ, വള്ളികുന്നം ഹൈസ്കൂൾ -93) നിര്യാതനായി. വള്ളികുന്നം ഫാമിംഗ് സൊസൈറ്റി പ്രസിഡന്റ്, വള്ളികുന്നം പുഞ്ച നെല്ല് ഉത്പാദക സമിതി പ്രസിഡന്റ്, ഓച്ചിറ ക്ഷേത്ര ഭരണസമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ :സരസ്വതി അമ്മ (റിട്ട. അദ്ധ്യാപിക വി.വി.എച്ച്.എസ്.എസ് ചാരുംമൂട് ). മക്കൾ: അമ്പിളി ( അദ്ധ്യാപിക എൻ.എസ്.എസ്. എച്ച്.എസ്.എസ് കിടങ്ങൂർ ), അനീഷ് ( സി.പി.ഐ വള്ളികുന്നം കിഴക്ക് ലോക്കൽ കമ്മിറ്റി ), അഞ്ജലി. മരുമക്കൾ: അനിൽകുമാർ, രശ്മി ( ടീച്ചർ, അമൃത എച്ച്.എസ്.എസ്. വള്ളികുന്നം ),ജയകുമാർ. സഞ്ചയനം 18ന് രാവിലെ 8 ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY