കൊച്ചി: എച്ച് -1 എൻ -1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇടപ്പള്ളി അഞ്ചുമന പട്ടരുമഠംവീട്ടിൽ പരേതനായ ജനാർദ്ദനൻ നായരുടെ ഭാര്യ ലളിതാംബികയാണ് (77) ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയുടെ കളക്ഷൻ ഏജന്റായ ലളിതാംബിക ഒരാഴ്ചമുമ്പ് പനി ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. അന്ന് രക്തം പരിശോധിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചെങ്കിലും മടങ്ങിപ്പോയി. കഴിഞ്ഞദിവസം വീണ്ടും പനി മൂർച്ഛിച്ചതിനെത്തുടർന്ന് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടത്തെ പരിശോധനയിലാണ് എച്ച് -1 എൻ -1 സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിന്ന് അറിയിച്ചതിനുസരിച്ച് ആരോഗ്യവകുപ്പ് അധികൃതർ എത്തി സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം ആംബുലൻസിൽ ഇവരുടെ വീട്ടിൽ എത്തിച്ചു. തുടർന്ന് ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ അനുസരിച്ച് വൈകിട്ട് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: ജലേഷ്, രാജേഷ്. മരുമക്കൾ: രമ്യ, അനിത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |