SignIn
Kerala Kaumudi Online
Thursday, 22 October 2026 4.47 PM IST

ഈ ആക്രമണം ന്യായീകരിക്കാനാവില്ല

police

ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള പൊലീസ് ചില വിഷയങ്ങളിൽ ഭരണകൂടത്തിന്റെ മർദ്ദകൻമാരാകാറുണ്ട്. നിരപരാധികളെയും ഭരണപാർട്ടിയുടെ എതിരാളികളെയും തല്ലിച്ചതയ്ക്കുമ്പോൾ പൊലീസിനെ കാക്കിയിട്ട ഗുണ്ടകളെന്ന് ആക്ഷേപം ഉയരും.

ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിക്കപ്പെടുന്നവർ ആ സ്വാതന്ത്ര്യം മുതലെടുത്ത് ജനങ്ങൾക്കുമേൽ കുതിര കയറാറുണ്ട്. പൊലീസിൽ ക്രിമനലുകൾ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത് ഈ പശ്ചാത്തലത്തിലാണ്. അതിന്റെ ഒ‌ടുവിലത്തെ സംഭവമാണ് അടുത്തിടെ അർദ്ധരാത്രിയോട് അടുത്ത സമയത്ത് പത്തനംതിട്ട നഗരത്തിലുണ്ടായത്.

വി​വാ​ഹ​ ​സ​ൽ​ക്കാ​ര​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ത്തു​ ​മ​ട​ങ്ങി​യ​ ​സ്ത്രീ​ക​ൾ​ ​അ​ട​ക്ക​മു​ള്ള​ ​സം​ഘ​ത്തി​നു​നേ​രെ​ ​അബാൻ ജംഗ്ഷനിൽ വച്ച് രാത്രി പതിനൊന്നരയോടെയായിരുന്നു ​പൊ​ലീ​സി​ന്റെ​ ​മി​ന്ന​ലാ​ക്ര​മ​ണം.​ ​ലാ​ത്തിക്ക് അ​ടി​യേ​റ്റ് ​യു​വ​തി​യു​ടെ​ ​തോ​ളെ​ല്ല് ​പൊ​ട്ടി.​ ​ഭ​ർ​ത്താ​വി​ന്റെ​ ​ത​ല​ ​പൊ​ട്ടി.​ ​യു​വ​തി​യു​ടെ​ ​സ​ഹോദരീ​ ​ഭ​ർ​ത്താ​വി​നെ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദ്ദി​ക്കുകയും ചെയ്തു.​ ​മ​ഫ്ടി​യി​ലെ​ത്തി​യ​ ​പ​ത്ത​നം​തി​ട്ട​ ​എ​സ്.​ഐ​ ​ജെ.​യു​ ​ജി​നു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ന​ര​നാ​യാ​ട്ട്.
എ​രു​മേ​ലി​ ​തു​ലാ​പ്പ​ള്ളി​ ​ചെ​ളി​ക്കു​ഴി​യി​ൽ​ ​ശ്രീ​ജി​ത്തിനും​ ​ഭാ​ര്യ​ ​സി​താ​ര​മോ​ൾക്കും ​സ​ഹോ​ദ​രീ​ ​ഭ​ർ​ത്താ​വ് ​ഷി​ജി​നുമാണ് പൊലീസ് അതിക്രമത്തിന് ​ഇ​ര​യാ​യ​ത്. സംഭവത്തിൽ കനത്ത പ്രതിഷേധമുയർന്നതോടെ എ​സ്.​ഐ​ ​ജി​നു​വി​നെ​യും​ ​സി.​പി.​ഒ​മാ​രാ​യ​ ​ജോ​ബി​ൻ​ ​ജോ​സ​ഫി​നെ​യും​ ​അ​ഷ്ഫാ​ക്കി​നെ​യും​ ​ഡി.​ഐ.​ജി​ ​അ​ജി​താ​ ​ബീ​ഗം​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.
കൊ​ല്ലം​ ​ഭ​ര​ണി​ക്കാ​വി​ന് ​സ​മീ​പം​ ​ഏ​ഴാം​മൈ​ലി​ൽ​ ​ബ​ന്ധു​വി​ന്റെ​ ​വി​വാ​ഹ​ ​സ​ൽ​ക്കാ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ത്ത​ ​പ​തി​നാ​റം​ഗ​ ​സം​ഘം​ ​ട്രാ​വ​ല​റി​ൽ​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​മ​ല​യാ​ല​പ്പു​ഴ,​ ​എ​രു​മേ​ലി,​ ​മു​ണ്ട​ക്ക​യം​ ​സ്വ​ദേ​ശി​ക​ളാ​ണി​വ​ർ.
മ​ല​യാ​ല​പ്പു​ഴ​ ​സ്വ​ദേ​ശി​നി​യെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ​ ​ഭ​ർ​ത്താ​വ് ​വ​രു​ന്ന​തും​ ​കാ​ത്ത് ​വ​ഴി​യോ​ര​ത്ത് ​നി​ന്ന​വ​രാ​ണ് ​പൊലീസിന്റെ പ​രാ​ക്ര​മ​ത്തി​ന് ​ഇ​ര​യാ​യ​ത്.​ ​അടിയേറ്റും ഭയന്നും നിലത്തു വീണവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസ് തയാറായില്ല. യാത്രാസംഘം വ​ന്ന​ ​ട്രാ​വ​ല​റി​ലാ​ണ് ​മൂ​ന്ന് ​പേ​രെ​യും​ ​പ​ത്ത​നം​തി​ട്ട​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​

ദൃശ്യങ്ങൾ തെളിവ്

പാഞ്ഞെത്തിയ പൊലീസ് നഗരത്തിൽ വെറുതെ നിന്നവരെ അ​ടി​ക്കു​ന്ന​ ​സി.​സി.​ടി.​വി​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്നതോടെയാണ് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് പൊലീസിന് ബോദ്ധ്യമായത്. ഇതോടെ മുഖം രക്ഷിക്കാൻ എസ്.ഐയെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്കു മാറ്റി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്ററിനുള്ളിൽ വരുന്ന പൊലീസ് ആസ്ഥാനത്തേക്ക് എസ്.ഐയെ മാറ്റിയത് കണ്ണിൽ പൊടിയിടിലാണെന്ന് ദളിത് സംഘടനകൾ പ്രതികരിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവിറങ്ങിയത്. ഒട്ടേറെ പഴുതുകളിട്ടാണ് പൊലീസ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

രാത്രി പതിനൊന്ന് കഴിഞ്ഞ് എത്തിയവർക്ക് മദ്യം കൊടുക്കാത്തതിന്റെ പേരിൽ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് ജീവനക്കാർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് സ്ഥലത്തെത്തിയത് എന്നാണ് പൊലീസ് ഭാഷ്യം. ആളുമാറിയാണ് മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. ആള് മാറിയാലും വെറുതെ നിൽക്കുന്നവരെ തല്ലിച്ചതക്കാൻ പൊലീസിന് അധികാരമുണ്ടോ? രാത്രിയിൽ സ്ത്രീയടങ്ങുന്ന സംഘത്തെ കണ്ടപ്പോൾ എന്താണ് കാര്യമെന്ന് ചോദിക്കുക പോലും ചെയ്യാതിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആ പണി ചെയ്യാൻ യോഗ്യനല്ലെന്നു തെളിയിക്കുകയായിരുന്നു. ഇത്തരം ഉദ്യോഗസ്ഥരെ പൊലീസിൽ തുടർന്നും വാഴിച്ച് ക്രമസമാധാന ചുമതല ഏൽപ്പിച്ചാൽ എന്തായിരിക്കും സ്ഥിതിയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ഗുണ്ടകളാണെന്ന് കരുതി

''എന്താണ് സംഭവിക്കുന്നതെന്ന് ആലോചിക്കാൻ പോലും സമയം കിട്ടിയില്ല. രണ്ടു മൂന്നുപേർ വടിയുമായി ആക്രോശിച്ചുകൊണ്ട് ഓടി വരുന്നതുകണ്ടു. ഗുണ്ടകളാണെന്ന് തോന്നി. ഞാനും ഭർത്താവും ഓടി. ഭർത്താവ് എന്റെ കൈയിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഭർത്താവിന് തലയ്ക്ക് അടി കിട്ടി. ഞങ്ങൾ വീണു. ഒരാൾ എന്നെ ചവിട്ടി. പുറത്തും കാലിനുമാണ് അടികിട്ടിയത്. എന്റെ തോളെല്ലു പൊട്ടിയത് വീണിട്ടാണോ അടി കിട്ടിയിട്ടാണോ എന്ന് ഓർക്കാൻ കഴിയുന്നില്ല''. നടന്ന കാര്യങ്ങളെപ്പറ്റി ആശുപത്രിയിൽ വച്ച് സിതാരമോൾ മാദ്ധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെയാണ്.

ലാത്തിയടിക്ക് നേതൃത്വം നൽകിയവരെ തിരിച്ചറിഞ്ഞിരുന്നു. ഇവരെ സസ്പെൻഡും ചെയ്തിരുന്നു. എന്നിട്ടും ഇവരുടെ പേരുകൾ എഫ്.ഐ.ആറിൽ രേഖപ്പെടുത്താത്തതിരുന്നതിലാണ് ദുരൂഹത.

സംഭവം നടന്നത് രാത്രി പതിനൊന്നു മണിക്കെന്നാണ് എഫ്.ഐ.ആറിൽ. അതേസമയം, അബാൻ ജംഗ്ഷനിലെ ബാറിൽ ചിലർ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ബാർ ജീവനക്കാർ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത് പതിനൊന്നേ കാലിന് ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ആ സമയത്ത് വിളിച്ചു പറഞ്ഞ സംഭവത്തിൽ പതിനൊന്നു മണിക്കേ എസ്.ഐയും സംഘവും എങ്ങനെ എത്തും. ആളുമാറി മർദ്ദിച്ചതാണെന്ന പൊലീസ് വാദത്തിന് എതിരാണ് എഫ്.ഐ.ആറിലെ വിവരങ്ങൾ. ഇതുകൂടാതെ പത്തനംതിട്ട എസ്.ഐയ്ക്കും കൂട്ടർക്കുമെതിരായ പരാതികൾ അതേ സ്റ്റേഷനിലെ സി.ഐയും പത്തനംതിട്ട ഡിവൈ.എസ്.പിയും അന്വേഷിക്കുന്നതിലും ആക്ഷേപമുയർന്നിട്ടുണ്ട്.

ലാത്തിയടിക്ക് ഇരയായവർ അടങ്ങുന്ന സംഘം ബാറിന് മുന്നിൽ നിൽക്കുന്ന ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടെങ്കിലും അതും എസ്.ഐയ്ക്കും കൂട്ടർക്കും എതിരാണ്. വിവാഹപ്പാർട്ടിക്കാർക്ക് ഒപ്പമുണ്ടായിരുന്ന ചിലർ ബാറിലേക്ക് കയറിപ്പോകുന്നതും തിരിച്ചിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർക്ക് സമീപം മറ്റ് രണ്ടു യുവാക്കൾ ബാർ ജീവനക്കാരോട് സംസാരിക്കുന്നതും ബൈക്കിൽ കയറിപ്പോകുന്നതുമുണ്ട്. ബൈക്കിൽ എത്തിയവർക്കെതിരെയാണ് ജീവനക്കാർ പരാതി നൽകിയത്. പൊലീസ് തല്ലിച്ചതച്ചത് വിവാഹപ്പാർട്ടിക്കാരെയും.

മൃദുഭാവേ ദൃഢകൃത്യേ

പത്തനംതിട്ട സി.ഐയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് ഡി.ഐ.ജിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളുടെ സംരക്ഷകരാകേണ്ട പൊലീസാണ് പത്തനംതിട്ട നഗരത്തിൽ നരനായാട്ട് നടത്തിയത്. ചങ്ങലയ്ക്കു ഭ്രാന്ത് പി‌ടിച്ചാലെന്ന പോലെ പൊലീസ് യൂണിഫോമിട്ടാൽ ചിലർക്ക് ഭ്രാന്ത് കയറുമെന്നതാണ് നാടിനെ ഞെട്ടിച്ച സംഭവം വെളിവാക്കുന്നത്. സംഭവത്തിൽ നീതിയുക്തമായ നടപടിയാണ് പൊലീസിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. ഇതിനിടെ, പരാതിക്കാരെ സ്വാധീനിക്കാനും കേസ് തള്ളിക്കാനും ചില കോണുകളിൽ നിന്ന് ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലീസിലും അഴിമതി വീരൻമാരുണ്ട്. പണം കൊടുത്തും പ്രലോഭിപ്പിച്ചും പരാതിക്കാരെ വലയിലാക്കാൻ ശ്രമിച്ചാൽ പൊലീസിൽ നിന്ന് എങ്ങനെയാണ് നീതി ലഭിക്കുന്നത്. മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ എന്ന് അർത്ഥമാക്കുന്ന മൃദുഭാവേ ദൃഢകൃത്യേ എന്നതാണ് പൊലീസിന്റെ ആപ്തവാക്യം എന്നോർക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION