SignIn
Kerala Kaumudi Online
Sunday, 08 November 2026 4.15 AM IST

മാറ്റത്തിന്റെ മലയാളം

babu-abraham

കാ​ല​ത്തി​ന്റെ​ ​കാ​റ്റി​ൽ​ ​ഇ​ല​ക​ൾ​ ​പൊ​ഴി​യും​ ​പോ​ലെ​ ​മ​നു​ഷ്യ​ജീ​വി​ത​ത്തി​ലും​ ​സം​സ്‌​കാ​ര​ത്തി​ലും​ ​മാ​റ്റ​ങ്ങ​ൾ​ ​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.​ ​ആ​ ​മാ​റ്റ​ങ്ങ​ളെ​ ​ഉ​ൾ​ക്കൊ​ണ്ട് ​സ്വ​യം​ ​ന​വീ​ക​രി​ക്ക​ണം.​ ​അ​പ്പോ​ൾ​ ​ഭാ​ഷ​ ​ജീ​വ​സു​റ്റ​താ​കും.​ ​മാ​റ്റ​ങ്ങ​ളെ​ ​ഭ​യ​ക്കു​ന്ന​ ​ഭാ​ഷ​ ​കാ​ല​ത്തി​ന്റെ​ ​അ​രി​കി​ലേ​യ്ക്ക് ​പി​ൻ​വാ​ങ്ങും.​ ​മ​റി​ച്ചാ​ണെ​ങ്കി​ൽ​ ​ഓ​രോ​ ​കാ​ല​ത്തും​ ​പു​തി​യ​ ​മ​നു​ഷ്യ​രെ​യും​ ​പു​തി​യ​ ​അ​നു​ഭ​വ​ലോ​ക​ങ്ങ​ളെ​യും​ ​ക​ണ്ടെ​ത്തും. മ​ല​യാ​ളം​ ​ഇ​ന്ന് ​അ​ത്ത​ര​മൊ​രു​ ​കാ​ല​സ​ന്ധി​യി​ലാ​ണ്.​ ​ആ​ഗോ​ള​വ​ൽ​ക്ക​ര​ണം,​ ​ഡി​ജി​റ്റ​ൽ​ ​സാ​ങ്കേ​തി​ക​വി​ദ്യ,​ ​സാ​മൂ​ഹി​ക​മാ​ദ്ധ്യ​മ​ങ്ങ​ൾ,​​​ ​പ്ര​വാ​സ​ജീ​വി​തം,​ ​പു​തി​യ​ ​ത​ല​മു​റ​യു​ടെ​ ​ചി​ന്ത​ക​ൾ​ ​എ​ന്നി​വ​ ​ഭാ​ഷ​യു​ടെ​യും​ ​സാ​ഹി​ത്യ​ത്തി​ന്റെ​യും​ ​സ്വ​ഭാ​വ​ത്തി​ൽ​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​ഇ​ത് ​മ​ല​യാ​ള​ത്തി​ന് ​മു​ന്നി​ൽ​ ​വെ​ല്ലു​വി​ളി​ക​ളും​ ​സാ​ദ്ധ്യ​ത​ക​ളും​ ​ഒ​രു​പോ​ലെ​ ​തു​റ​ന്നി​ടു​ന്നു.​ ​സ​മ​കാ​ലി​ക​ ​സാ​ഹി​ത്യ​ത്തി​നാ​യി​ ​മ​ല​യാ​ള​ത്തെ​ ​പു​ന​രാ​വി​ഷ്‌​ക​രി​ക്കു​ക​യെ​ന്ന​ത് ​പു​തി​യ​ ​വാ​ക്കു​ക​ൾ​ ​ക​ണ്ടെ​ത്തു​ക​യോ​ ​വ്യാ​ക​ര​ണ​ത്തി​ന്റെ​ ​ച​ട്ട​ക്കൂ​ടു​ക​ൾ​ ​തി​രു​ത്തു​ക​യോ​ ​മാ​ത്ര​മ​ല്ല.​ ​മാ​റു​ന്ന​ ​മ​നു​ഷ്യ​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ളെ​യും​ ​സം​ഘ​ർ​ഷ​ങ്ങ​ളെ​യും​ ​സ്വ​പ്ന​ങ്ങ​ളെ​യും​ ​ആ​വി​ഷ്‌​ക​രി​ക്കാ​ൻ​ ​ഭാ​ഷ​യെ​ ​കൂ​ടു​ത​ൽ​ ​സ്വ​ത​ന്ത്ര​വും​ ​സ​ർ​ഗാ​ത്മ​ക​വും​ ​ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​ക്കു​ക​ ​എ​ന്ന​ത്കൂ​ടി​യാ​ണ്.​ ​പാ​ര​മ്പ​ര്യ​ത്തി​ന്റെ​ ​വേ​രു​ക​ൾ​ ​മു​റി​ക്കാ​തെ​ ​പു​തി​യ​ ​കാ​ല​ത്തി​ന്റെ​ ​ആ​കാ​ശ​ത്തേ​യ്ക്ക് ​ശാ​ഖ​ക​ൾ​ ​നീ​ട്ടാ​ൻ​ ​മ​ല​യാ​ള​ത്തി​നു​ ​ക​ഴി​യ​ണം.


ഭാ​ഷ​യു​ടെ​ ​വീ​ടും​ ​
ക​ട​ൽ​ക്ക​ട​ന്ന​ ​ജീ​വി​ത​വും

ഭാ​ഷ​യ്ക്ക് ​ഒ​രു​ ​വീ​ടു​ണ്ട്.​ ​അ​തി​ന്റെ​ ​മു​റ്റ​ത്ത് ​ബാ​ല്യ​ത്തി​ന്റെ​ ​മ​ണ​മു​ണ്ട്.​ ​ഓ​ർ​മ​ക​ളു​ടെ​ ​ക​രി​യി​ല​ക​ൾ​ ​ചി​ത​റി​ക്കി​ട​ക്കു​ന്നു​ണ്ട്.​ ​അ​ക​ത്ത് ​അ​മ്മ​യു​ടെ​ ​വി​ളി​യും​ ​അ​ടു​പ്പി​ൽ​ ​തി​ള​യ്ക്കു​ന്ന​ ​ക​ഞ്ഞി​യു​ടെ​ ​ഗ​ന്ധ​വു​മു​ണ്ട്.​ ​ക​രി​ന്തി​രി​ ​ക​ത്തി​യൊ​ടു​ങ്ങി​യ​ ​മ​ണ്ണെ​ണ്ണ​വി​ള​ക്കി​ന്റെ​ ​മ​ങ്ങി​യ​ ​വെ​ളി​ച്ചം​ ​ഇ​ന്നും​ ​മ​ന​സി​ലു​ണ്ട്.​ ​മു​റ്റ​ത്ത് ​ത​ല​മു​റ​ക​ളു​ടെ​ ​ഓ​ർ​മ​ക​ൾ​ക്ക് ​ത​ണ​ലാ​യി​ ​ഒ​രു​ ​മാ​വും​ ​പ്ലാ​വും​ ​ആ​ഞ്ഞി​ലി​യും​ ​തെ​ങ്ങു​മു​ണ്ട്.​ ​ഒ​രു​ ​ദി​വ​സം​ ​ആ​ ​വീ​ട്ടി​ലെ​ ​മ​നു​ഷ്യ​ൻ​ ​ക​ട​ൽ​ ​ക​ട​ക്കു​ന്നു.​ ​മ​റ്റൊ​രു​ ​ദേ​ശ​ത്ത് ​പു​തു​ ​ജീ​വി​തം​ ​തു​ട​ങ്ങു​ന്നു.​ ​പു​ത്ത​ൻ​ ​ഭാ​ഷ​ക​ൾ​ ​പ​ഠി​ക്കു​ന്നു.​ ​പു​തി​യ​ ​ആ​കാ​ശ​ങ്ങ​ൾ​ക്കു​ ​കീ​ഴി​ൽ​ ​വേ​രു​ക​ളി​റ​ക്കു​ന്നു.​ ​എ​ങ്കി​ലും​ ​ഉ​ള്ളി​ൽ​നി​ന്ന് ​ആ​ ​വീ​ടും​ ​ഭാ​ഷ​യും​ ​പൂ​ർ​ണ​മാ​യി​ ​പ​ടി​യി​റ​ങ്ങു​ന്നി​ല്ല.​ ​ആ​ഗോ​ള​വ​ത്​ക്ക​ര​ണ​ത്തി​ന്റെ​ ​കാ​ല​ത്ത് ​മ​ല​യാ​ള​ത്തി​ന്റെ​ ​യാ​ത്ര​യും​ ​ഇ​തു​പോ​ലെ​യാ​ണ്.​ ​കേ​ര​ള​ത്തി​ന്റെ​ ​അ​തി​രു​ക​ൾ​ ​ക​ട​ന്ന് ​മ​രു​ഭൂ​മി​ക​ളി​ലും​ ​യൂ​റോ​പ്യ​ൻ​ ​ന​ഗ​ര​ങ്ങ​ളി​ലും​ ​അ​മേ​രി​ക്ക​യി​ലെ​ ​പ്ര​വാ​സ​ഭ​വ​ന​ങ്ങ​ളി​ലും​ ​ഡി​ജി​റ്റ​ൽ​ ​ഇ​ട​ങ്ങ​ളി​ലും​ ​മ​ല​യാ​ളം​ ​പു​തി​യ​ ​ശ​ബ്ദ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തു​ന്നു.​ ​അ​മ്മ​യെ​ ​വി​ളി​ക്കു​ന്ന​ ​ഒ​രു​ ​ഫോ​ൺ​വി​ളി​യി​ലും​ ​മ​ക്ക​ൾ​ക്കു​ ​പ​റ​ഞ്ഞു​കൊ​ടു​ക്കു​ന്ന​ ​പ​ഴ​ങ്ക​ഥ​യി​ലും​ ​ദൂ​ര​ദേ​ശ​ത്തി​രു​ന്നെ​ഴു​തു​ന്ന​ ​ഓ​ർ​മ​ക്കു​റി​പ്പി​ലും​ ​ഭാ​ഷ​ ​സ്വ​ന്തം​ ​വേ​രു​ക​ൾ​ ​നി​ല​നി​റു​ത്തു​ന്നു.​ ​മ​നു​ഷ്യ​ൻ​ ​സ​ഞ്ച​രി​ക്കു​മ്പോ​ൾ​ ​ഭാ​ഷ​യും​ ​സ​ഞ്ച​രി​ക്കു​ന്നു.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ആ​ഗോ​ള​വ​ത്​ക്ക​ര​ണ​വും​ ​ഡി​ജി​റ്റ​ലൈ​സേ​ഷ​നും​ ​കേ​വ​ലം​ ​സാ​ങ്കേ​തി​ക​മാ​റ്റ​ങ്ങ​ളു​മ​ല്ല​;​ ​മ​ല​യാ​ള​ത്തി​ന്റെ​ ​സാം​സ്‌​കാ​രി​ക​ ​ച​രി​ത്ര​ത്തി​ൽ​ ​പു​തി​യ​ ​അ​ദ്ധ്യാ​യ​ങ്ങ​ൾ​ ​തു​റ​ക്കു​ന്ന​ ​പ്ര​തി​ഭാ​സ​ങ്ങ​ളാ​ണ്.


ഭാ​ഷ​യ്ക്കെ​ന്തി​ന് ​ അ​ല​ങ്കാ​രം
ന​മ്മു​ടെ​ ​കാ​ല​ത്തെ​ ​മ​നു​ഷ്യ​ന്റെ​ ​ഏ​കാ​ന്ത​ത​യും​ ​അ​സ്വ​സ്ഥ​ത​ക​ളും​ ​സ്വ​പ്ന​ങ്ങ​ളും​ ​ഭ​യ​ങ്ങ​ളും​ ​ആ​ഗ്ര​ഹ​ങ്ങ​ളും​ ​ആ​വി​ഷ്‌​ക​രി​ക്കാ​ൻ​ ​ഇ​ന്ന​ത്തെ​ ​സാ​ഹി​ത്യ​ഭാ​ഷ​യ്ക്ക് ​ക​ഴി​യു​ന്നുണ്ടോ​?​ ​മാ​റു​ന്ന​ ​ജീ​വി​ത​ത്തി​ന്റെ​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ ​ന​മ്മു​ടെ​ ​അ​ക്ഷ​ര​ങ്ങ​ളി​ൽ​ ​എ​ത്ര​ത്തോ​ളം​ ​ഇ​ടം​ ​നേ​ടു​ന്നു​ണ്ട്?​ ​കാ​ലം​ ​മാ​റി​യി​ട്ടും​ ​ഭാ​ഷ​ ​പ​ഴ​യ​ ​കാ​ല​ത്തി​ന്റെ​ ​വ​സ്ത്ര​ങ്ങ​ൾ​ ​മാ​ത്രം​ ​ധ​രി​ച്ചു​നി​ൽ​ക്കു​ക​യാ​ണോ​?​ ​സാ​ഹി​ത്യ​ഭാ​ഷ​ ​വാ​യ​ന​ക്കാ​ര​നും​ ​എ​ഴു​ത്തു​കാ​ര​നും​ ​ഇ​ട​യി​ൽ​ ​അ​ല​ങ്കാ​ര​ങ്ങ​ളു​ടെ​ ​മ​തി​ൽ​ ​തീ​ർ​ക്ക​രു​ത്.​ ​മ​നു​ഷ്യാ​നു​ഭ​വ​ത്തി​ന്റെ​ ​ആ​ഴ​ങ്ങ​ളി​ലേ​യ്ക്ക് ​ ഇ​റ​ങ്ങി​ച്ചെ​ന്ന് ​അ​തി​ന്റെ​ ​വി​ങ്ങ​ലും​ ​വി​സ്മ​യ​വും​ ​വാ​യ​ന​ക്കാ​ര​ന്റെ​ ​ഹൃ​ദ​യ​ത്തി​ലെ​ത്തി​ക്കു​ന്ന​ ​പാ​ല​മാ​ക​ണം.​ ​വ​ലി​യൊ​രു​ ​ലോ​കം​ ​തു​റ​ക്കാ​ൻ​ ​വ​ലി​യ​ ​വാ​ക്കു​ക​ൾ​ ​ആ​വ​ശ്യ​മി​ല്ല.​ ​ല​ളി​ത​മാ​യ​ ​വാ​ക്കു​ക​ൾ​ക്കും​ ​ജീ​വി​ത​ത്തി​ന്റെ​ ​ആ​ഴ​ങ്ങ​ളി​ലേ​യ്ക്ക് ​ഇ​റ​ങ്ങി​ച്ചെ​ല്ലാം.​ ​'ക​മ്പി​ളി​ക​ണ്ട​ത്തെ​ ​ക​ൽ​ഭ​ര​ണി​ക​ളു​ടെ​"​ ​ആ​ഖ്യാ​ന​ഭാ​ഷ​ ​ഈ​ ​സാ​ദ്ധ്യ​ത​യാ​ണ് ​ഓ​ർ​മി​പ്പി​ക്കു​ന്ന​ത്.​ ​ഭാ​ഷ​യു​ടെ​ ​വ​ള​ർ​ച്ച​ ​അ​തി​ലെ​ ​വാ​ക്കു​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ല​ല്ല.​ ​അ​വ​ ​തു​റ​ന്നി​ടു​ന്ന​ ​അ​നു​ഭ​വ​ലോ​ക​ത്തി​ന്റെ​ ​വ്യാ​പ്തി​യി​ലാ​ണ്.
ചി​ല​രു​ടെ​ ​ഭാ​ഷ​യ്ക്ക് ​അം​ഗീ​കാ​ര​ത്തി​ന്റെ​ ​വെ​ളി​ച്ചം​ ​ല​ഭി​ക്കു​മ്പോ​ൾ​ ​മ​റ്റു​ചി​ല​രു​ടെ​ ​വാ​ക്കു​ക​ൾ​ക്ക് ​അ​പ​രി​ഷ്‌​കൃ​ത​യു​ടെ​ ​മു​ദ്ര​ ​ചാ​ർ​ത്ത​പ്പെ​ടു​ന്നു.​ ​എ​ഴു​ത്തി​ലൂ​ടെ​ ​വ്യ​ക്തി​ജീവി​ത​വും​ ​സാ​മൂ​ഹി​ക​ഘ​ട​ന​ക​ളും​ ​അ​ധി​കാ​ര​വും​ ​ത​മ്മി​ലു​ള്ള​ ​ഈ​ ​സ​ങ്കീ​ർ​ണ​ബ​ന്ധ​ങ്ങ​ളെ​യാ​ണ് ​ഞാ​ൻ​ ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​ച​രി​ത്ര​വും​ ​പാ​ര​മ്പ​ര്യ​വും​ ​തൊ​ഴി​ലും​ ​അ​ധി​കാ​ര​വും​ ​ചേ​ർ​ന്ന് ​രൂ​പ​പ്പെ​ടു​ത്തി​യ​ ​അ​ക്ഷ​ര​ലോ​ക​ത്തി​ൽ​ ​സ്വ​ന്തം​ ​ഇ​ടം​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ശ്ര​മ​മാ​ണ​ത്.​ ​ഇ​തു​വ​രെ​ ​പ​റ​യാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ൾ​ക്ക് ​വാ​ക്കു​ക​ൾ​ ​ന​ൽ​കു​ക​ ​എ​ന്ന​തും​ ​ഈ​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.


ഭാ​ഷ​യു​ടെ​ ​ജ​നാ​ധി​പ​ത്യം
സ്ത്രീ​ക​ൾ​ക്കും​ ​ദ​ളി​ത​ർ​ക്കും​ ​പാ​ർ​ശ്വ​വ​ത്​ക്ക​രി​ക്ക​പ്പെ​ട്ട​ ​മ​നു​ഷ്യ​ർ​ക്കും​ ​സ്വ​ന്തം​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കാ​നു​ള്ള​ ​ഇ​ടം​ ​ച​രി​ത്ര​പ​ര​മാ​യി​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​അ​വ​ർ​ ​സ്വ​ന്തം​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​എ​ഴു​തു​മ്പോ​ൾ​ ​ഭാ​ഷ​യു​ടെ​ ​ജ​നാ​ധി​പ​ത്യം​ ​വി​ക​സി​ക്കു​ന്നു.​ ​അ​ധി​കാ​രം​ ​മ​റ​ച്ചു​വ​യ്ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ജീ​വി​ത​ങ്ങ​ൾ​ ​വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് ​വ​രു​ന്നു.​ ​സാ​ഹി​ത്യം​ ​അ​പ്പോ​ൾ​ ​പു​തി​യ​ ​മ​നു​ഷ്യ​രെ​ ​സൃ​ഷ്ടി​ക്കു​ക​യ​ല്ല​ ​ചെ​യ്യു​ന്ന​ത്;​ ​നേ​ര​ത്തേ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​മ​നു​ഷ്യ​രെ​ ​കാ​ണാ​ൻ​ ​സ​മൂ​ഹ​ത്തെ​ ​പ​ഠി​പ്പി​ക്കു​ക​യാ​ണ്.​ ​സ​മൂ​ഹ​ത്തി​ലെ​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​എ​ല്ലാ​യ്‌​പ്പോ​ഴും​ ​വ​ലി​യ​ ​സം​ഭ​വ​ങ്ങ​ളി​ലൂ​ടെ​യ​ല്ല​ ​സാ​ഹി​ത്യ​ത്തി​ൽ​ ​ക​ട​ന്നു​വ​രു​ന്ന​ത്.​ ​ചി​ല​പ്പോ​ൾ​ ​ഒ​രു​ ​വീ​ട്ടി​ൽ​നി​ന്നു​ള്ള​ ​യാ​ത്ര​യി​ലും​ ​ന​ഗ​ര​ത്തി​ലെ​ ​ചെ​റി​യൊ​രു​ ​മു​റി​യി​ലും​ ​കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ​ ​വ​ള​രു​ന്ന​ ​അ​ക​ല​ത്തി​ലും​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ത്തി​ലെ​ ​നി​സാ​ര​മെ​ന്നു​ ​തോ​ന്നു​ന്ന​ ​അ​സ്വ​സ്ഥ​ത​ക​ളി​ലും​ ​കാ​ല​ത്തി​ന്റെ​ ​വ​ലി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടാ​കും.​ ​ആ​ഗോ​ള​വ​ത്​ക്ക​ര​ണം​ ​വി​പ​ണി​ക​ളു​ടെ​യും​ ​ബ​ഹു​രാ​ഷ്ട്ര​ ​ക​മ്പ​നി​ക​ളു​ടെ​യും​ ​മാ​ത്രം​ ​ക​ഥ​യ​ല്ല​;​ ​മ​നു​ഷ്യ​ന്റെ​ ​വീ​ടി​ന്റെ​യും​ ​ബ​ന്ധ​ങ്ങ​ളു​ടെ​യും​ ​ഏ​കാ​ന്ത​ത​യു​ടെ​യും​ ​ക​ഥ​കൂ​ടി​യാ​ണ്.​ ​ലോ​കം​ ​മാ​റു​മ്പോ​ൾ​ ​സ്വ​കാ​ര്യ​ജീവി​ത​വും​ ​മാ​റു​ന്നു.​ ​ആ​ ​മാ​റ്റ​ങ്ങ​ളു​ടെ​ ​സൂ​ക്ഷ്മ​മാ​യ​ ​അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് ​സ​മ​കാ​ലി​ക​ ​സാ​ഹി​ത്യ​ദൗ​ത്യം.​ ​പു​തു​ ​ത​ല​മു​റ​യു​ടെ​ ​എ​ഴു​ത്തും​ ​വാ​യ​ന​യും​ ​ഈ​ ​മാ​റ്റ​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​സ​മീ​പ​കാ​ല​ത്ത് ​വാ​യ​ന​ക്കാ​രു​ടെ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ ​കൃ​തി​ക​ൾ​ ​പ​രി​ശോ​ധി​ച്ചാ​ൽ​ ​മ​ല​യാ​ള​ത്തി​ന്റെ​ ​വാ​യ​നാ​ഭൂ​പ​ട​ത്തി​ൽ​ ​പു​തി​യ​ ​പ്ര​വ​ണ​ത​ക​ൾ​ ​കാ​ണാം.
പു​ത്ത​ൻ​ ​എ​ഴു​ത്തു​കാ​ർ​ ​സ്വ​ന്തം​ ​അ​നു​ഭ​വ​ങ്ങ​ളെ​യും​ ​ഭാ​ഷ​യെ​യും​ ​എ​ങ്ങ​നെ​യാ​ണ് ​സാ​ഹി​ത്യ​ത്തി​ലേ​യ്ക്ക് ​കൊ​ണ്ടു​വ​രു​ന്ന​ത്?​ ​പു​തി​യ​ ​വാ​യ​ന​ക്കാ​ർ​ ​അ​വ​രു​ടെ​ ​ര​ച​ന​ക​ളി​ൽ​ ​എ​ന്താ​ണ് ​ക​ണ്ടെ​ത്തു​ന്ന​ത്?​ ​പ​ഴ​യ​ ​വാ​യ​നാ​ശീ​ല​ങ്ങ​ളി​ൽ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യ​ ​വാ​യ​നാ​സം​സ്‌​കാ​രം​ ​രൂ​പ​പ്പെ​ടു​ന്നു​ണ്ടോ​?​ ​ഈ​ ​ചോ​ദ്യ​ങ്ങ​ൾ​ ​ഗൗ​ര​വ​ക​ര​മ​യ​ ​വി​മ​ർ​ശ​ന​വി​ചാ​രം​ ​അ​ർ​ഹി​ക്കു​ന്നു.​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​മൂ​ല്യം​ ​വി​ൽ​പ്പ​ന​ക്ക​ണ​ക്കു​ക​ളി​ലോ​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലെ​ ​ജ​ന​പ്രീ​തി​യി​ലോ​ ​മാ​ത്രം​ ​അ​ള​ക്കാ​നാ​വി​ല്ല.​ ​ഒ​രു​ ​കൃ​തി​ ​ഉ​ണ​ർ​ത്തു​ന്ന​ ​ചി​ന്ത​യും​ ​വൈ​കാ​രി​കാ​നു​ഭ​വ​വും​ ​ഭാ​ഷാ​പ​ര​മാ​യ​ ​സ​വി​ശേ​ഷ​ത​ക​ളും​ ​വി​മ​ർ​ശ​നാ​ത്മ​ക​മാ​യി​ ​വി​ല​യി​രു​ത്ത​പ്പെ​ട​ണം.​ ​അ​തേ​സ​മ​യം​ ​ജ​ന​പ്രീ​തി​ ​കേ​വ​ലം​ ​വി​പ​ണി​യു​ടെ​ ​വി​ജ​യ​മാ​യി​ ​ത​ള്ളി​ക്ക​ള​യാ​നും​ ​ക​ഴി​യി​ല്ല.​ ​എ​ഴു​ത്തി​ൽ​ ​വാ​യ​ന​ക്കാ​ർ​ ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ന്റെ​ ​പ്ര​തി​ഫ​ല​നം​ ​ക​ണ്ടെ​ത്തു​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​തി​നു​പി​ന്നി​ൽ​ ​ശ്ര​ദ്ധി​ക്കേ​ണ്ട​ ​സാ​മൂ​ഹി​കാ​നു​ഭ​വ​മു​ണ്ട്.​ ​മാ​ന​സി​കാ​രോ​ഗ്യം.​ ​ആ​ത്മാ​ഭി​മാ​നം,​ ​ബ​ന്ധ​ങ്ങ​ളി​ലെ​ ​സം​ഘ​ർ​ഷ​ങ്ങ​ൾ,​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​തി​രു​ക​ൾ​ ​തു​ട​ങ്ങി​യ​ ​വി​ഷ​യ​ങ്ങ​ൾ​ ​ഇ​ന്ന് ​യു​വ​ത​ല​മു​റ​യു​ടെ​ ​പൊ​തു​സം​വാ​ദ​ങ്ങ​ളി​ൽ​ ​കൂ​ടു​ത​ൽ​ ​ഇ​ടം​ ​നേ​ടു​ന്നു.​ ​ഒ​രു​കാ​ല​ത്ത് ​സ്വ​കാ​ര്യ​ത​യു​ടെ​ ​അ​ട​ച്ചി​ട്ട​ ​മു​റി​ക​ളി​ൽ​ ​ഒ​തു​ങ്ങി​യി​രു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​ഇ​ന്ന് ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യും​ ​സാ​മൂ​ഹി​ക​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും​ ​പു​റ​ത്തു​വ​രു​ന്നു.​ ​മാ​ന​ത്തി​ന് ​പ​ക​രം​ ​വാ​ക്കു​ക​ൾ​ ​വ​രു​ന്നു.​ ​സ്വ​ന്തം​ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​ഒ​റ്റ​പ്പെ​ട്ടു​പോ​യെ​ന്ന് ​ക​രു​തു​ന്ന​ ​ഒ​രാ​ൾ​ക്ക് ​മ​റ്റൊ​രാ​ളു​ടെ​ ​എ​ഴു​ത്തി​ൽ​ ​സ്വ​ന്തം​ ​ജീ​വി​ത​ത്തി​ന്റെ​ ​പ്ര​തി​ഫ​ല​നം​ ​ക​ണ്ടെ​ത്താ​നാ​കു​ന്നു.​ ​അ​പ​രി​ചി​ത​നാ​യ​ ​ഒ​രു​ ​എ​ഴു​ത്താ​ളു​ടെ​ ​വാ​ക്കു​ക​ളി​ൽ​ ​സ്വ​ന്തം​ ​വേ​ദ​ന​യു​ടെ​ ​ശ​ബ്ദംം​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​വാ​യ​ന​ ​ഒ​രു​ ​ആ​ത്മ​ബ​ന്ധ​മാ​യി​ ​മാ​റു​ന്നു.​ ​'​ക​മ്പി​ളി​ക​ണ്ട​ത്തെ​ ​ക​ൽ​ഭ​ര​ണി​ക​ൾ​ക്ക്'​ ​ല​ഭി​ച്ച​ ​സ്വീ​കാ​ര്യ​ത​യി​ലും​ ​ഈ​ ​തി​രി​ച്ച​റി​വി​ന്റെ​ ​പ​ങ്കു​ണ്ട്.


സാ​ഹി​ത്യ​ത്തി​ലെ​ ​
ഓ​ർ​മ്മ​പ്പെ​ടു​ത്ത​ലു​കൾ

സാ​ഹി​ത്യ​ത്തി​നും​ ​ഓ​ർ​മ​യ്ക്കും​ ​ഒ​രേ​ ​ദൗ​ത്യ​മാ​ണ്:​ ​രേ​ഖ​പ്പെ​ടു​ത്താ​ത്ത​ ​ജീ​വി​ത​ങ്ങ​ളെ​ ​തി​രി​കെ​ ​കൊ​ണ്ടു​വ​രി​ക.​ ​ച​രി​ത്രം​ ​മ​റ​ന്നു​പോ​യ​ ​മ​നു​ഷ്യ​രെ​ ​ഓ​ർ​മ​യു​ടെ​ ​വെ​ളി​ച്ച​ത്തി​ലേ​യ്ക്ക് ​ന​യി​ക്കു​ക.​ ​അ​ങ്ങ​നെ​ ​ഭാ​ഷ​ ​ആ​ശ​യ​വി​നി​മ​യ​ത്തി​നു​ള്ള​ ​ഉ​പാ​ധി​ ​എ​ന്ന​തി​ലു​പ​രി​ ​മ​നു​ഷ്യ​ന്റെ​ ​ച​രി​ത്ര​പ​ര​മാ​യ​ ​നി​ല​നി​ൽ​പ്പി​ന്റെ​ ​സാ​ക്ഷ്യ​പ​ത്ര​മാ​യി​ ​മാ​റു​ന്നു.​ ​എ​ഴു​ത്ത് ​എ​നി​ക്ക് ​സ്വ​ത്വാ​ന്വേ​ഷ​ണ​മാ​ണ്.​ ​സ​മൂ​ഹം​ ​വ​ര​ച്ച​ ​അ​തി​രു​ക​ൾ​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​ശ്ര​മം.​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​ഭാ​ഷ​യ്ക്കു​ള്ളി​ൽ​ ​ഒ​തു​ങ്ങാ​ത്ത​ ​അ​നു​ഭ​വ​ങ്ങ​ൾ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​മ​റ്റൊ​രു​ ​ഭാ​ഷ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​യാ​ത്ര.
മ​നു​ഷ്യ​നെ​ ​മു​റി​വേ​ൽ​പ്പി​ക്കു​ന്ന​ത് ​പ​ല​പ്പോ​ഴും​ ​അ​വ​ന്റെ​ ​ജീ​വി​തം​ ​മാ​ത്ര​മ​ല്ല​;​ ​ആ​ ​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ​സ​മൂ​ഹം​ ​നി​ർ​മി​ച്ച​ ​ധാ​ര​ണ​ക​ളും​ ​വി​ധി​ക​ളു​മാ​ണ്.​ ​അ​വ​യെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നു​ള്ള​ ​ഇ​ടം​കൂ​ടി​യാ​ണ് ​എ​ഴു​ത്ത്.​ ​'​സ്ത്രീ​യേ,​ ​ഇ​താ​ ​നി​ന്റെ​ ​മ​ക​ൻ​'​ ​എ​ന്ന​ ​ഓ​ർ​മ​പ്പു​സ്ത​കം​ ​അ​ത്ത​ര​മൊ​രു​ ​അ​നു​ഭ​വ​ലോ​ക​ത്തി​ന്റെ​ ​ആ​വി​ഷ്‌​കാ​ര​മാ​ണ്.​ ​മൗ​ന​ത്തി​ലാ​ക്ക​പ്പെ​ട്ട​ ​മ​നു​ഷ്യ​രു​ടെ​ ​ജീ​വി​തം​ ​ഭാ​ഷ​യു​ടെ​ ​അ​തി​രു​ക​ൾ​ ​ഭേ​ദി​ച്ച് ​പു​റ​ത്തു​വ​രു​ന്ന​ ​എ​ഴു​ത്ത്.​ ​പ​റ​യാ​തെ​ ​പോ​യ​ ​ജീ​വി​ത​ങ്ങ​ൾ​ക്ക് ​വാ​ക്കു​ക​ൾ​ ​ല​ഭി​ക്കു​മ്പോ​ൾ​ ​മ​റ​ച്ചു​വ​യ്ക്ക​പ്പെ​ട്ട​ ​ച​രി​ത്ര​ത്തി​ന്റെ​ ​മ​റ്റൊ​രു​ ​മു​ഖം​ ​തെ​ളി​യു​ന്നു.​ ​എ​ന്നാ​ൽ​ ​മ​ല​യാ​ള​ത്തെ​ ​സ​മ​കാ​ലി​ക​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ​പു​ന​രാ​വി​ഷ്‌​ക​രി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ക്കു​ ​മു​ന്നി​ൽ​ ​ഭാ​ഷാ​ശു​ദ്ധി​വാ​ദ​ങ്ങ​ളും​ ​പ​ര​മ്പ​രാ​ഗ​ത​ ​സാ​ഹി​ത്യ​സ​ങ്ക​ൽ​പ്പ​ങ്ങ​ളും​ ​പ​ല​പ്പോ​ഴും​ ​പ്ര​തി​രോ​ധം​ ​തീ​ർ​ക്കു​ന്നു​ണ്ട്.​ ​ഭാ​ഷ​യു​ടെ​ ​പാ​ര​മ്പ​ര്യ​വും​ ​വ്യാ​ക​ര​ണ​വും​ ​സൗ​ന്ദ​ര്യ​വും​ ​സം​ര​ക്ഷി​ക്ക​ണ​മെ​ന്ന​ ​ആ​ശ​ങ്ക​യ്ക്ക് ​ന്യാ​യ​മു​ണ്ട്.​ ​പ​ക്ഷേ​ ​ഭാ​ഷ​യെ​ ​മാ​റ്റ​മി​ല്ലാ​ത്ത​ ​സാം​സ്‌​കാ​രി​ക​ ​സ്മാ​ര​ക​മാ​യി​ ​നി​ല​നി​റു​ത്താ​നു​ള്ള​ ​ശ്ര​മം​ ​അ​തി​ന്റെ​ ​സ്വാ​ഭാ​വി​ക​ ​വ​ള​ർ​ച്ച​യെ​ ​ത​ട​യും.​ ​ജീ​വി​ക്കു​ന്ന​ ​ഭാ​ഷ​യെ​ ​മ്യൂ​സി​യ​ത്തി​ലെ​ ​പ്ര​ദ​ർ​ശ​ന​വ​സ്തു​വാ​ക്കാ​നാ​വി​ല്ല.​ ​പു​തി​യ​ ​പ​ദ​പ്ര​യോ​ഗ​ങ്ങ​ളെ​യും​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷാ​ഭേ​ദ​ങ്ങ​ളെ​യും​ ​സം​സാ​ര​ഭാ​ഷ​യു​ടെ​ ​സ്വാ​ധീ​ന​ത്തെ​യും​ ​ആ​ധു​നി​ക​ ​ആ​ഖ്യാ​ന​രീ​തി​ക​ളെ​യും​ ​ഭാ​ഷ​യു​ടെ​ ​അ​പ​ച​യ​മാ​യി​ ​കാ​ണു​ന്ന​ത് ​ഭാ​ഷ​യും​ ​സ​മൂ​ഹ​വും​ ​ത​മ്മി​ലു​ള്ള​ ​ജീ​വ​സു​റ്റ​ ​ബ​ന്ധ​ത്തെ​ ​നി​ഷേ​ധി​ക്ക​ലാ​ണ്.​ ​സ​മൂ​ഹം​ ​മാ​റു​മ്പോ​ൾ​ ​ഭാ​ഷ​യും​ ​മാ​റു​ന്നു.​ ​പു​തി​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​പു​തി​യ​ ​വാ​ക്കു​ക​ളും​ ​ശൈ​ലി​ക​ളും​ ​സൃ​ഷ്ടി​ക്കു​ന്നു.​ ​ഈ​ ​മാ​റ്റ​ങ്ങ​ളെ​ ​വി​മ​ർ​ശ​ന​ബോ​ധ​ത്തോ​ടെ​ ​സ​മീ​പി​ക്ക​ണം.​ ​എ​ന്നാ​ൽ​ ​മാ​റ്റ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഉ​യ​രു​ന്ന​ ​ഓ​രോ​ ​ശ​ബ്ദ​ത്തെ​യും​ ​സം​ശ​യ​ത്തോ​ടെ​ ​കാ​ണ​രു​ത്.​ ​ഇ​വി​ടെ​ ​ഒ​രു​ ​അ​ടി​സ്ഥാ​ന​ചോ​ദ്യം​ ​ഉ​യ​രു​ന്നു​:​ ​ഭാ​ഷ​യു​ടെ​ ​ശു​ദ്ധി​ ​ആ​രാ​ണ് ​നി​ശ്ച​യി​ക്കു​ന്ന​ത്?​ ​ആ​രു​ടെ​ ​ഭാ​ഷ​യാ​ണ് ​ശു​ദ്ധം​?​ ​ആ​രു​ടേ​താ​ണ് ​അ​ശു​ദ്ധം​?​ ​ഭാ​ഷ​യു​ടെ​ ​മേ​ലു​ള്ള​ ​അ​ധി​കാ​രം​ ​ചി​ല​രു​ടെ​ ​കൈ​ക​ളി​ൽ​ ​മാ​ത്രം​ ​ക്രേ​ന്ദ്രീ​ക​രി​ക്കു​മ്പോ​ൾ​ ​പു​തി​യ​ ​എ​ഴു​ത്തു​കാ​രു​ടെ​യും​ ​പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട​ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യും​ ​ഭാ​ഷാ​സ്വ​ത്വ​ങ്ങ​ൾ​ ​അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു.​ ​ചി​ല​രു​ടെ​ ​വാ​ക്കു​ക​ൾ​ ​സാ​ഹി​ത്യ​ത്തി​ന്റെ​ ​ഔ​ന്ന​ത്യ​മാ​യി​ ​വാ​ഴ്ത്ത​പ്പെ​ടു​മ്പോ​ൾ​ ​മ​റ്റു​ചി​ല​രു​ടെ​ ​വാ​ക്കു​ക​ൾ​ ​പ്രാ​ദേ​ശി​ക​ത​യു​ടെ​യും​ ​അ​പ​രി​ഷ്‌​കൃ​ത​ത​യു​ടെ​യും​ ​പേ​രി​ൽ​ ​മാ​റ്റി​നി​ർ​ത്ത​പ്പെ​ടു​ന്നു.​ ​ഭാ​ഷ​യു​ടെ​ ​ശു​ദ്ധി​ ​അ​ധി​കാ​ര​ത്തി​ന്റെ​ ​അ​ള​വു​കോ​ലാ​യി​ ​മാ​റു​ന്നി​ട​ത്ത് ​സാ​ഹി​ത്യ​ത്തി​ന്റെ​ ​ജ​നാ​ധി​പ​ത്യം​ ​ചു​രു​ങ്ങു​ന്നു.​ ​പാ​ര​മ്പ​ര്യ​ത്തെ​ ​പൂ​ർ​ണ​മാ​യി​ ​നി​രാ​ക​രി​ക്കു​ക​യോ​ ​അ​തി​ന്റെ​ ​പേ​രി​ൽ​ ​എ​ല്ലാ​ ​മാ​റ്റ​ങ്ങ​ളെ​യും​ ​ത​ട​യു​ക​യോ​ ​അ​ല്ല​ ​വേ​ണ്ട​ത്.​ ​പാ​ര​മ്പ​ര്യ​ത്തി​ലെ​ ​സ​ർ​ഗാ​ത്മ​ക​മാ​യ​ ​സാ​ദ്ധ്യ​ത​ക​ളെ​ ​വീ​ണ്ടെ​ടു​ക്കു​ക​യും​ ​അ​തി​ന്റെ​ ​പ​രി​മി​തി​ക​ളെ​ ​മ​റി​ക​ട​ക്കു​ക​യും​ ​വേ​ണം.​ ​പ​ഴ​യ​തി​ൽ​ ​ജീ​വ​സു​റ്റ​തി​നെ​ ​സ്വീ​ക​രി​ച്ചും​ ​കാ​ല​ഹ​ര​ണ​പ്പെ​ട്ട​തി​നെ​ ​ഉ​പേ​ക്ഷി​ച്ചു​മാ​ണ് ​പു​തി​യ​ത് ​സൃ​ഷ്ടി​ക്കേ​ണ്ട​ത്.

നി​ര​ന്ത​രം​ ​വേ​ണ്ട​ ​പു​ന​ർ​നി​ർ​മാ​ണം

മാ​റി​യ​ ​കാ​ല​ത്തെ​ ​പു​തി​യ​ ​ശ​ബ്ദ​ങ്ങ​ൾ​ക്കും​ ​അ​നു​ഭ​വ​ങ്ങ​ൾ​ക്കും​ ​സാ​ഹി​ത്യ​ത്തി​ൽ​ ​ഇ​ട​മു​ണ്ടാ​ക​ണം.​ ​അ​തേ​സ​മ​യം​ ​ഭാ​ഷ​യു​ടെ​ ​ച​രി​ത്ര​പ​ര​മാ​യ​ ​തു​ട​ർ​ച്ച​യും​ ​സ​ർ​ഗാ​ത്മ​ക​മാ​യ​ ​പാ​ര​മ്പ​ര്യ​വും​ ​കൈ​വി​ട​രു​ത്.​ ​ഭാ​ഷ​യെ​ ​സം​ര​ക്ഷി​ക്കു​ക​ ​എ​ന്ന​ത് ​അ​തി​നെ​ ​മാ​റ്റ​ങ്ങ​ളി​ൽ​നി​ന്ന് ​കാ​ത്തു​ര​ക്ഷി​ക്ക​ല​ല്ല​;​ ​മാ​റ്റ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​അ​തി​ന്റെ​ ​സ​ർ​ഗാ​ത്മ​ക​മാ​യ​ ​ആ​ത്മാ​വി​നെ​ ​നി​ല​നി​ർ​ത്ത​ലാ​ണ്.​ ​പു​തി​യ​ ​എ​ഴു​ത്തു​ക​ളെ​ ​മു​ൻ​വി​ധി​ക​ളി​ല്ലാ​തെ​ ​വാ​യി​ക്കു​ക​യും​ ​പു​തു​മ​യെ​ ​വി​മ​ർ​ശ​ന​ബോ​ധ​ത്തോ​ടെ​ ​വി​ല​യി​രു​ത്തു​ക​യും​ ​പാ​ര​മ്പ​ര്യ​ത്തെ​ ​നി​ര​ന്ത​ര​മാ​യ​ ​സം​വാ​ദ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ക്കു​ക​യും​ ​വേ​ണം.​ ​ഒ​ടു​വി​ൽ,​ ​ഭാ​ഷ​ ​
കാ​ല​ത്തി​നെ​തി​രെ​ ​അ​ട​ച്ചു​വ​യ്ക്കു​ന്ന​ ​ഒ​രു​ ​മു​റി​യ​ല്ല​;​ ​കാ​ലം​ ​ക​ട​ന്നു​പോ​കു​ന്ന​ ​തു​റ​ന്ന​ ​വാ​തി​ലാ​ണ്.​ ​മ​നു​ഷ്യ​ൻ​ ​മാ​റു​മ്പോ​ൾ​ ​ഭാ​ഷ​യും​ ​മാ​റു​ന്നു.​ ​ക​ട​ൽ​ ​ക​ട​ന്നു​പോ​യ​ ​മ​നു​ഷ്യ​ന്റെ​ ​ഉ​ള്ളി​ൽ​ ​പ​ഴ​യ​ ​മു​റ്റം​ ​ഇ​ന്നും​ ​പ​ച്ച​പി​ടി​ച്ചു ​നി​ൽ​ക്കു​ന്ന​തു​പോ​ലെ,​ ​കാ​ലം​ ​എ​ത്ര​ ​മാ​റി​യാ​ലും​ ​മ​ല​യാ​ള​ത്തി​ന്റെ​ ​വേ​രു​ക​ളും​ ​ഓ​ർ​മ​ക​ളും​ ​ന​മ്മി​ൽ​ ​ശേ​ഷി​ക്കു​ന്നു.​ ​മാ​യാ​ത്ത​ ​അ​ക്ഷ​ര​ങ്ങ​ൾ​ക്കൊ​ണ്ട് ​മാ​റു​ന്ന​ ​ലോ​ക​ത്തെ​ ​എ​ഴു​തു​ക​യും​ ​ആ​ ​വെ​ളി​ച്ച​ത്തി​ൽ​ ​സ്വ​ന്തം​ ​അ​ക്ഷ​ര​ങ്ങ​ളെ​ ​പു​തു​ക്കു​ക​യും​ ​ചെ​യ്യു​ക​യെ​ന്ന​താ​ണ് ​പു​തി​യ​ ​കാ​ല​ത്തെ​ ​മ​ല​യാ​ള​ഭാ​ഷ​യു​ടെ​യും​ ​സാ​ഹി​ത്യ​ത്തി​ന്റെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ദൗ​ത്യം!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MALAYALAM, KERALA, BABU ABRAHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION