
നിയമങ്ങളുടെ കുറവല്ല കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം. നിയമങ്ങൾ നിയമപാലകരും ഉദ്യോഗസ്ഥ വൃന്ദവും കൃത്യതയോടെ, ഗൗരവത്തോടെ നടപ്പാക്കിയിരുന്നെങ്കിൽ കുറ്റകൃത്യങ്ങളിൽ എണ്ണം കുത്തനെ കുറഞ്ഞേനെ. നിയമ നിർമ്മാണ സഭകൾ നിർമ്മിക്കുന്ന നിയമങ്ങളും നീതിന്യായ കോടതികൾ പൊതുതാത്പര്യാർത്ഥം പുറപ്പെടുവിക്കുന്ന കോടതി വിധികളും ആത്മാർത്ഥമായി നടപ്പിലാക്കാൻ നിയമപാലകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അലസത കാട്ടുന്നതാണ് പല നിയമലംഘനങ്ങൾക്കും ദുരന്തങ്ങൾക്കും ഇടയാക്കുന്നത്.
-റോയി വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി
വ്യവസ്ഥകൾ
വ്യക്തമാക്കണം
വിവിധ ആവശ്യങ്ങൾക്കായി ജനങ്ങൾ വായ്പ എടുക്കുന്ന ഘട്ടത്തിൽ തന്നെ അതിന്റെ വ്യവസ്ഥകളെ കുറിച്ച് നല്ല രീതിയിൽ ബോധവത്കരണം നടത്താൻ ബാങ്കുകൾ തയ്യാറാകണം. എല്ലാ നിബന്ധനകളും വായ്പ എടുക്കുന്നവർക്ക് അവർ അറിയുന്ന ഭാഷയിൽ നൽകണം. വായ്പ എടുക്കുന്നവർക്ക് പിന്നീടത് ഭാരമാകാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
-ശ്രീപ്രകാശ്,
ഒറ്റപ്പാലം
ഇത് ന്യായയുക്തമോ?
നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ കാറോടിച്ച പത്തൊൻപതുകാരനെ കുട്ടികളെ തടവിൽ പാർപ്പിക്കുന്നയിടത്ത് പ്രവേശിപ്പിച്ച നടപടി ന്യായയുക്തമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പതിനെട്ട് വയസു പൂർത്തിയായവരെ പ്രായപൂർത്തിയായവർ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്താറുള്ളത്. വോട്ട് ചെയ്യാനും കാറോടിക്കാനും യോഗ്യത നേടിയ ഒരാൾക്ക് എങ്ങനെയാണ് കുട്ടികൾക്ക് കിട്ടുന്ന പരിഗണന കിട്ടുന്നത്.- എ.കെ.അനിൽകുമാർ,നെയ്യാറ്റിൻകര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |