
മുംബയ്: പട്ടാപ്പകൽ പെട്രോൾ പമ്പിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഇന്ന് രാവിലെ 8.50നാണ് മദ്ധ്യപ്രദേശിലെ ഭിൻഡ് ജില്ലയിലെ ബി എ വിദ്യാർത്ഥിയായ 19കാരിയെ തട്ടിക്കൊണ്ടുപോയത്. ദീപാവലി ആഘോഷിക്കാൻ വീട്ടിലേയ്ക്ക് പോകാനായി പമ്പിൽ നിൽക്കുകയായിരുന്നു പെൺകുട്ടി. ബസിറങ്ങി മിനിട്ടുകൾക്കുള്ളിൽ രണ്ടുപേർ ബെെക്കിലെത്തി പെൺകുട്ടിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പ്രതികളിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നു. മറ്റൊരാൾ മുഖം തുണി ഉപയോഗിച്ച് മറച്ചിരുന്നു. ബെെക്കിലെത്തിയ ഇവർ കുട്ടിയെ ബെെക്കിൽ കയറ്റാൻ ശ്രമിച്ചു. ബെെക്കിൽ കയറാൻ കൂട്ടാക്കാതിരുന്ന പെൺകുട്ടിയെ എടുത്തുയർത്തി ബെെക്കിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഈ സമയം പമ്പിൽ കുറച്ചുപേർ നിൽക്കുന്നുണ്ടെങ്കിലും ആരും ഇത് തടയാൻ ശ്രമിച്ചില്ല. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
Caught On Camera: Woman was kidnapped by two men on a motorcycle in broad daylight in Gwalior, Madhya Pradesh.#MadhyaPradesh #Gwalior #Crime#TheRealTalkin pic.twitter.com/8DlQLVadYm
— Tʜᴇ Rᴇᴀʟ Tᴀʟᴋ (@Therealtalkin) November 20, 2023
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |