SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.03 PM IST

നാലുമാസം പ്രായമായ കുഞ്ഞിനോട് പന്ത്രണ്ടുകാരിക്കുണ്ടായിരുന്നത് കടുത്ത വിരോധം, മുമ്പ് വാക്‌സിനേഷൻ രേഖകളടക്കം നശിപ്പിച്ചു

READ ENGLISH VERSION
child

കണ്ണൂർ: പിതൃസഹോദരന്റെ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പന്ത്രണ്ടുകാരിക്ക് കുട്ടിയോടുണ്ടായിരുന്നത് കടുത്ത വിരോധമെന്ന് പൊലീസ്. കുഞ്ഞിന്റെ വാക്സിനേഷൻ കാർഡ് അടക്കം മുമ്പ്‌ പെൺകുട്ടി നശിപ്പിച്ചിരുന്നു.

'പെൺകുട്ടി ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുമ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു. തുടർന്ന് കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞു. കുട്ടിയുടെ മാനസികനിലയ്ക്ക് കുഴപ്പമൊന്നുമില്ല. സ്‌നേഹം കിട്ടുന്നില്ലെന്ന തോന്നൽ കൊണ്ടാണ് കൊല നടത്തിയതെന്നാണ് ഇപ്പോഴും പറയുന്നത്.

പെൺകുട്ടിയുടേത് ഒരു ബ്രോക്കൺ ഫാമിലിയാണ്. അച്ഛനും അമ്മയും രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞു. മൂന്ന് മാസം മുമ്പ് അച്ഛൻ മരിച്ചു. നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ വാക്സിൻ രേഖകളടക്കമുള്ളവ പെൺകുട്ടി മുമ്പ് നശിപ്പിച്ചിരുന്നു.

ആ വീട്ടിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. അവരിൽ ഒരാൾ മരണപ്പെട്ടു. ബാക്കി നാലുപേരിൽ ഒരാളാണ് കൊലയാളിയെന്ന് ആദ്യം തന്നെ മനസിലായി. അതിൽ നിന്ന് തുടങ്ങിയ അന്വേഷണമാണ് ഈ കുറ്റസമ്മതത്തിലേക്ക് എത്തിയത്.' - വളപട്ടണം എസ് എച്ച് ഒ സുമേഷ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

തലശ്ശേരിയിലെ ഒരു സംരക്ഷണ കേന്ദ്രത്തിലാണ് പെൺകുട്ടി ഇപ്പോഴുള്ളത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക്‌ മുന്നിൽ ഇന്ന്‌ ഹാജരാക്കും. ശേഷം കോഴിക്കോട്ടെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റിയേക്കും.

കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ വാടകയ്‌ക്ക് കഴിയുന്ന തമിഴ്നാട് സ്വദേശികളായ മുത്തുവിന്റെയും അക്കമ്മയുടെയും മകൾ യാസികയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് മാതാപിതാക്കൾക്കൊപ്പം കിടക്കുകയായിരുന്ന കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ കാണാനില്ലെന്ന് മാതാപിതാക്കളെ വിളിച്ചുണർത്തി പറഞ്ഞതും പന്ത്രണ്ടുകാരിയായിരുന്നു.നാട്ടുകാർ തിരച്ചിൽ നടത്തുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. താമസിയാതെ തൊട്ടടുത്തുള്ള കിണറ്റിൽ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മുത്തുവിന്റെ മൂത്ത സഹോദരന്റെ കുട്ടിയാണ് പന്ത്രണ്ടുകാരി. ഏഴാം ക്ലാസുവരെ തമിഴ്‌നാട്ടിലായിരുന്നു കുട്ടി പഠിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CHILD MURDER CASE, POLICE, LATESTNEWS, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY