SignIn
Kerala Kaumudi Online
Monday, 09 November 2026 12.09 AM IST

പ്രായപൂ‌ർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; സിപിഎം നേതാവിനെതിരെ പോക്‌സോ കേസ്

READ ENGLISH VERSION
k-ahammed-kabeer

പാലക്കാട്: പോക്‌സോ കേസില്‍ സിപിഎം നേതാവ് അറസ്റ്റിൽ. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം. 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവും ഡിവൈഎഫ്ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമായ കെ അഹമ്മദ് കബീറിനെയാണ് പൊലീസ് പിടികൂടിയത്.

ഇന്നലെ വൈകിട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ കബീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം ലോക്കൽ സെക്രട്ടറി അറിയിച്ചു.

പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ അടുത്തിടെ പോക്സോ കേസ് ചുമത്തിയിരുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെതിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്തത്.

കോഴിക്കോട് നല്ലളം സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. ബസ് യാത്രക്കിടെയാണ് വേലായുധൻ ആൺകുട്ടിയോട് മോശമായി പെരുമാറിയത്. വള്ളിക്കുന്ന് സ്വദേശിയായ കുട്ടിയുടെ മൊഴി പ്രകാരമാണ് കേസെടുത്തത്. സംഭവത്തിന് പിന്നാലെ വേലായുധനെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസ് കേസെടുത്തിട്ടും ഇയാൾക്കെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നാണ് നടപടിയെടുക്കാൻ പാർട്ടി തയ്യാറായത്. പൊലീസ് കേസെടുത്തിട്ടും സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്ന നിലപാടിലായിരുന്നു പാർട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, K AHAMMED KABEER, POCSOCASE, ARREST, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY