SignIn
Kerala Kaumudi Online
Tuesday, 10 November 2026 4.22 PM IST

'പീഡനവിവരം ഒതുക്കാൻ ഡോ.ജോൺസൺ ഒരു കോടി വാഗ്ദാനം ചെയ്തു, നിരസിച്ചതോടെ വ്യാജ പരാതി നൽകി': യുവനടിയുടെ മാെഴി പുറത്ത്

dr-johnson-k-varghese
ഡോ. ജോൺസൺ കെ വ‌ർഗീസ്

കൊച്ചി: യുവനടിയുടെ ബന്ധുവിനെ പീഡിപ്പിച്ചെന്ന കേസിൽ ഡോ. ജോൺസൺ കെ വർ‌ഗീസിനെതിരെ നിർണായക വെളിപ്പെടുത്തലുമായി യുവനടി. പീഡന പരാതി ഒതുക്കി തീർക്കാൻ ജോൺസൺ ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ഡോക്ടറെ മർദിച്ച കേസിൽ പിടിയിലായ യുവ നടി പൊലീസിന് മൊഴി നൽകി.

വാഗ്ദാനം നിരസിച്ചതോടെയാണ് ഡോക്ടർ പൊലീസിന് പരാതി നൽകിയത്. ഡോക്ടറുടെ ഫോൺ തിരികെ നൽകാതിരുന്നത് തെളിവുകൾ നശിപ്പിക്കാതിരിക്കാനാണെന്നും ബന്ധുവായ പരാതിക്കാരി വഴി ഫോൺ പൊലീസിന് കൈമാറാനായിരുന്നു ലക്ഷ്യമെന്നും യുവനടി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

ഡോക്ടറെ മർദിച്ച കേസിൽ നടൻ വിപിൻ പെരുമ്പള്ളി, യുവനടി, വിഷ്ണു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അതേസമയം, കേസിൽ ഒളിവിൽ കഴിയുന്ന ഡോ. ജോൺസൺ കെ വർഗീസ് കഴിഞ്ഞദിവസം മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. പരാതിക്കാരിയുടെ കുടുംബ ഡോക്ടറാണ് താനെന്നും പരാതിക്കാരിയുമായി നല്ല ബന്ധമാണെന്നും യുവനടി മൂന്ന് കോടി ആവശ്യപ്പെട്ട് നഗ്നനാക്കി മർദിച്ചുവെന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിലുള്ളത്.

തന്നെ മർദിച്ചെന്ന് പരാതിയുടെ പ്രതികാരമായാണ് തനിക്കെതിരെ പീഡനപരാതി നൽകിയതെന്നാണ് ഡോക്ടറുടെ ആരോപണം. ഒക്ടോബർ പത്തിന് നടന്നതായി പറയുന്ന സംഭവത്തിൽ നവംബർ നാലിന് ശേഷമാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. നവംബർ നാലിന് കടവന്ത്ര പൊലീസ് സ്റ്റേഷനിൽ താൻ നൽകിയ പരാതിയിൽ കേസെടുത്തതിന് ശേഷമാണ് പീഡന പരാതി ഉയർന്നത്. തനിക്കെതിരായ കേസ് പ്രതികാര നടപടിയാണോയെന്ന് പരിശോധിക്കണമെന്നും മുൻകൂർ ജാമ്യ ഹർജിയിൽ ഡോ ജോൺസൺ ആവശ്യപ്പെട്ടു.

English Summary

A young actress, arrested for assaulting Dr. Johnson K. Varghese, claims he offered her Rs 1 crore to settle a sexual assault complaint filed by her relative. She states she refused the offer. Dr. Johnson, seeking anticipatory bail, alleges the sexual assault complaint is retaliatory. He claims the actress demanded Rs 3 crore and assaulted him, reporting this before the sexual assault charge.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DR JOHNSON K VARGHESE, DR JOHNSON HARASSMENT ALLEGATION, MALAYALAM ACTRESS STATMENT, SEXUAL ASSAULT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY