SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.33 AM IST

ഇരയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമം പോക്സോ കേസ് പ്രതി അറസ്റ്റിൽ

aa

തിരുവനന്തപുരം: പോക്സോ കേസ് പ്രതിയാക്കിയതിലുള്ള വിരോധത്തിൽ ഇരയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ആനയറ മുഖക്കാട് ലെയിനിൽ മൈത്രി നഗറിൽ രതീഷ് ബാബുവാണ് പേട്ട പൊലീസിന്റെ പിടിയിലായത്. 2022 ലാണ് രതീഷ് ബാബു പോക്സോ കേസിൽ പ്രതിയായത്.

കഴിഞ്ഞദിവസം ആനയറഭാഗത്തുവച്ച് രതീഷ് ബാബു പെൺകുട്ടിയുടെ അച്ഛനെ റോഡിൽ തടഞ്ഞുനിറുത്തി അസഭ്യം വിളിക്കുകയും മുഖത്തടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ പെൺകുട്ടിയുടെ അച്ഛൻ തറയിൽ വീണു. ഉടനെ സമീപത്തുണ്ടായിരുന്ന കല്ല് കൊണ്ട് ശക്തമായി തലയ്ക്കടിച്ചു. അടിയുടെ ആഘാതത്തിൽ തലയോട്ടി പൊട്ടിയ ഗൃഹനാഥനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാൾ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കടിച്ച് പരിക്കേല്പിച്ച ശേഷം ഇയാൾ സമീപ പ്രദേശങ്ങളിൽ വെട്ടുകത്തി അന്വേഷിച്ച് നടന്നതായും അന്വേഷണത്തിൽ തെളിഞ്ഞു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി പൊലീസ് പറഞ്ഞു. പേട്ട എസ്.ഐ എസ്.സന്ദീപിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY