SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.41 AM IST

ധനുവച്ചപുരത്തെ ആക്രമണം: അച്ഛനും മകനും റിമാൻഡിൽ

johnson

പാറശാല: ധനുവച്ചപുരത്ത് ദീപാവലി ആഘോഷങ്ങളെ തുടർന്നുണ്ടായ തർക്കത്തിൽ വീടുകയറി ആക്രമണം നടത്തിയ കേസിലെ പ്രതികളായ അച്ഛനെയും മകനെയും റിമാൻഡ് ചെയ്തു. പരശുവയ്ക്കൽ പണ്ടംകോട്‌ മേലേപുത്തൻവീട്ടിൽ ജോൺസൻ (59),മകൻ ജോബി (33) എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. ധനുവച്ചപുരം വഴുതോട്ടുകോണം കണിമംഗലത്ത് സ്മിതയുടെ വീടിന് നേരെയാണ് ശനിയാഴ്ച രാത്രി10ഓടെ അഞ്ചംഗ സംഘം ആക്രമണം നടത്തിയത്.

മാരകായുധങ്ങളുമായെത്തിയ സംഘം വീട്ടിൽ അതിക്രമിച്ചുകയറി സ്മിതയുടെ മകൻ അനന്തകൃഷ്ണനെയും മറ്റും ആക്രമിച്ചു. തടയാനെത്തിയപ്പോഴാണ് ബിപിൻ മോഹൻ,​വിപിൻ എന്നിവരെയും ആക്രമിച്ചത്. ബിപിൻ മോഹന്റെ കൈൾക്കും വിപിന്റെ തോളെല്ലിനും പൊട്ടലുണ്ട്. ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളായ മൂന്നുപേർക്കായി തെരച്ചിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE, LATESTNEWS, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY