
കൊച്ചി: വധശ്രമക്കേസിലെ പ്രതി രാസലഹരിയുമായി പിടിയിലായി. തോപ്പുംപടി പ്രതീക്ഷാനഗർ കുരിശിങ്കൽ വീട്ടിൽ ഷിനു സെബാസ്റ്റ്യനാണ് (33) തോപ്പുംപടി പൊലീസിന്റെ പിടിയിലായത്. 6.37 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഹാർബർ പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസിൽ പ്രതിയായി ജാമ്യത്തിൽ കഴിയുകയാണ്. തോപ്പുംപടി എസ്.എച്ച്.ഒ ആദർശിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |